Flash News

പര്‍വേഷ് മുഷ്ര്‍റഫ് രാജ്യം വിട്ടു

പര്‍വേഷ് മുഷ്ര്‍റഫ് രാജ്യം വിട്ടു
X
pervezmusharraf

ഇസ് ലാമാബാദ്: യാത്രാ നിരോധനം നീക്കി പാക് സുപ്രീം കോടതി ഉത്തരവിട്ട് ദിവസങ്ങള്‍ക്കം മുന്‍ സൈനിക ഭരണാധികാരി പര്‍വേശ് മുഷറര്‍ഫ് ദുബയിലെത്തി. പാകിസ്താനില്‍ ലഭ്യമല്ലാത്ത നട്ടെല്ലിനുള്ള അടിയന്തിര ചികില്‍സാവശ്യാര്‍ത്ഥമാണ് ദുബയിലെത്തിയതെന്നു അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു.
സ്വയം പ്രഖ്യാപിത പ്രവാസം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി 2013ലാണ് മുഷ്ര്‍റഫ്
പാകിസ്താനില്‍ തിരികെയെത്തിയത്. തുടര്‍ന്നു തന്റെ അധികാര കാലയളവിലുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ വിചാരണ നേരിടുകയാണ് പര്‍വേശ് മുഷറര്‍ഫ്.  [related]
Next Story

RELATED STORIES

Share it