പരിക്ക്; മക്കുലം ശ്രീലങ്കയ്ക്കെതിരേ കളിക്കില്ല
BY swapna en30 Dec 2015 9:49 AM GMT
X
swapna en30 Dec 2015 9:49 AM GMT
കേപ്ടൗണ്‍:ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്റ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കുലം കളിച്ചേക്കില്ല.രണ്ടാം ഏകദിനത്തിലേറ്റ പരിക്കിനെതുടര്‍ന്നാണ് മക്കുലം നാളെ കളത്തിലിറങ്ങാത്തത്. മക്കുലത്തിന് കടുത്ത പുറവേദനയുണ്ടെന്നും നാളെത്തെ മല്‍സരത്തില്‍ മക്കുലം കളിക്കുന്ന കാര്യം സംശയത്തിലാണെന്നും കോച്ച് മൈക്ക് ഹെസ്സണ് പറഞ്ഞു.
രണ്ടാം ഏകദിനത്തില്‍ പന്ത് പിടിക്കാന്‍ ഡൈവ് ചെയ്തപ്പോഴാണ് ഡിസ്ക്കിന് പരിക്ക് പറ്റിയത്. പരിക്കില്‍ നിന്ന് മോചിതരായ കാനെ വില്ല്യംസണും ആദം മിലനുമാണ് മക്കുലത്തിന് പകരക്കാരായി വരുന്നവരില്‍ പ്രമുഖര്‍.
ആദ്യ ഏകദിനത്തില്‍ മക്കുലം 30 പന്തില്‍ നിന്ന് 90 റണ്‍സ് നേടിയിരുന്നു. രണ്ടാം ഏകദിനത്തില്‍ 55 റണ്‍സും താരം സ്വന്തമാക്കിയിരുന്നു. ലങ്കയ്ക്കെതിരായ കഴിഞ്ഞ രണ്ട് ഏകദിനത്തിലും കിവീസിനായിരുന്നു ജയം. ഫെബ്രുവരിയോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് മക്കുലം നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT