പരാതി കേള്‍ക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി മന്ത്രി
BY Sumeera SMR22 Dec 2015 2:19 AM GMT
Sumeera SMR22 Dec 2015 2:19 AM GMT
തിരുവനന്തപുരം: ജനങ്ങളില്‍നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും അവ ഉടനടി പരിഹരിക്കുന്നതിനുമായി മൊബൈല്‍ ആപ്ലിക്കേഷന്‍ സജ്ജമാവുന്നു. മന്ത്രി ഷിബു ബേബിജോണാണ് പരസ്പര സമ്പര്‍ക്കം പുലര്‍ത്താന്‍ (ഇന്ററാക്ടീവ്) കഴിയുന്ന വിധത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.
ചവറ മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയിലും തൊഴില്‍മന്ത്രി എന്ന നിലയിലുമുള്ള രണ്ട് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് സജ്ജമായിട്ടുള്ളത്. ഷിബു ബേബിജോണ്‍ എംഎല്‍എ, ഷിബു ബേബിജോണ്‍ മിനിസ്റ്റര്‍ എന്നീ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലും ഐ-ഫോണിലും ലഭ്യമാണ്.എംഎല്‍എ എന്ന നിലയിലുള്ള മൊബൈല്‍ ആപ്ലിക്കേഷനിലൂടെ മണ്ഡലത്തിലെ പ്രശ്നങ്ങള്‍, പരാതികള്‍, അഭിപ്രായങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്താന്‍ കഴിയും.
മിനിസ്റ്റര്‍ ആപ്ലിക്കേഷന്‍ സര്‍ക്കാരിലെ വിവിധ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യും. പരാതിസ്വീകരിച്ചാലുടന് പരാതിക്കാരന് എസ്എംഎസിലൂടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാവും. പരാതിയെ ആധാരമാക്കിയുള്ള നടപടിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും പരാതിക്കാരന് എസ്എംഎസ് വരുമെന്നതാണ് ഇതിന്റെ പ്രത്യേകത.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT