പരാജയകാരണം കോണ്‍ഗ്രസ്സെന്ന് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
BY Sumeera SMR15 Nov 2015 3:54 AM GMT
Sumeera SMR15 Nov 2015 3:54 AM GMT
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സംവരണ വാര്‍ഡായ 17ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച താന്‍ പരാജയപ്പെടാനുള്ള കാരണം കോണ്‍ഗ്രസ്സാണെന്ന് കേരളാ കോണ്‍ഗ്രസ്സിലെ ഇ കെ രഘു വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ വാര്‍ഡില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ തനിക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ റിബലിനെ നിര്‍ത്തുകയും ജയിപ്പിക്കുകയുമാണുണ്ടായത്. ഇതു കോണ്‍ഗ്രസ്സിന്റെ മുന്നണി സംവിധാനത്തിലെ മാന്യതയില്ലായ്മയാണ് കാണിക്കുന്നത്. ഈ വാര്‍ഡില്‍ സൗഹൃദമല്സരമെന്നു പറഞ്ഞ് തനിക്കെതിരേ കോണ്ഗ്രസ്സുകാര് പ്രവര്‍ത്തിക്കുകയായിരുന്നു.
ഭാര്യയുടെ താലിമാല പോലും പണയപ്പെടുത്തി മല്‍സരത്തിനിറങ്ങിയ തന്നെ വഞ്ചിച്ച നിലപാടാണ് ഇവിടെ അവര്‍ കൈക്കൊണ്ടതെന്നും കേരള ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ രഘു കുറ്റപ്പെടുത്തി.
ഭാര്യയുടെ താലിമാല പോലും പണയപ്പെടുത്തി മല്‍സരത്തിനിറങ്ങിയ തന്നെ വഞ്ചിച്ച നിലപാടാണ് ഇവിടെ അവര്‍ കൈക്കൊണ്ടതെന്നും കേരള ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൂടിയായ രഘു കുറ്റപ്പെടുത്തി.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT