Flash News

പരവൂര്‍; വെടിക്കെട്ടിന് അനുവാദം നല്‍കാത്ത റിപ്പോര്‍ട്ട് പോലിസ് എന്തിന് തിരുത്തി: കലക്ടര്‍

പരവൂര്‍; വെടിക്കെട്ടിന് അനുവാദം നല്‍കാത്ത റിപ്പോര്‍ട്ട് പോലിസ് എന്തിന് തിരുത്തി: കലക്ടര്‍
X
collector_shaina

[related]

കൊല്ലം: പരവൂര്‍ പൂറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി നല്‍കാത്ത തന്റെ റിപ്പോര്‍ട്ട് പോലിസ് എന്തിന് തിരുത്തിയെന്ന് കൊല്ലം ജില്ലാ കലക്ടര്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലക്ടര്‍ ഷൈന മോള്‍  പോലിസിനെതിരേ ആഞ്ഞടിച്ചത്. സ്ഥലപരിമിതയുള്ളതിനാല്‍ മല്‍സര കമ്പ വെടിക്കെട്ടിന് അനുമതി നല്‍കരുതെന്നായിരുന്നു ആറാം തിയ്യതി  എഡിഎം ഉള്‍പ്പെട്ട പോലിസ് സംഘത്തിന് താന്‍ നല്‍കിയ റിപ്പോര്‍ട്ട്.
എന്നാല്‍ ഒമ്പതാം തിയ്യതി മല്‍സരം നടത്തുന്നതില്‍ തെറ്റില്ലെന്ന് പോലിസ് മറ്റൊരു റിപ്പോര്‍ട്ട് നല്‍കി. ഒരു ദിവസം തന്നെ എങ്ങിനെ രണ്ടു റിപ്പോര്‍ട്ട് പുറത്ത് വന്നു.നിശ്ചിയിച്ച അതേ സ്ഥലമായിരുന്നിട്ടും വീണ്ടും അങ്ങനെ ഒരു റിപ്പോര്‍ട്ട് എന്തിന് പോലിസ് നല്‍കി.കലക്ടറുടെ നിര്‍ദ്ദേശം എന്തുകൊണ്ട് പോലിസ് നടപ്പാക്കിയില്ല. തന്റെ നിര്‍ദ്ദേശം നടപ്പാക്കാത്തതാണ് അപകടത്തിന് കാരണമെന്നും കലക്ടര്‍ പറഞ്ഞു.
അതിനിടെ  റിപ്പോര്‍ട്ട് തിരുത്തിയത്തിന്റെയും പോലിസിന്റെ വീഴ്ചയെക്കുറിച്ചും പൂര്‍ണ്ണ വിവരങ്ങള്‍ ഇന്ന് നാലുമണിക്ക് മുമ്പ് നല്‍കാന്‍ കൊല്ലം പോലിസ് സൂപ്രണ്ടിനോട് കലക്ടര്‍ ആവശ്യപ്പെട്ടു. അതിനിടെ ചാത്തന്നൂര്‍ എസ് പിയുടെ ശുപാര്‍ശ പ്രകാരം കമ്മീഷണറാണ് ഒമ്പതിന് വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍  ആരോപണത്തോട് പ്രതികരിക്കുന്നില്ലെന്ന് കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു. വിവാദത്തിനില്ലെന്നും രക്ഷപ്രവര്‍ത്തനത്തിലാണ് കൂടുതല്‍ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകള്‍ തന്റെ കൈയിലുണ്ടെന്നും വീഴ്ച വരുത്തിയിട്ടില്ലെന്നും ചാത്തന്നൂര്‍ എസിപി എം എസ് സന്തോഷ് പറഞ്ഞു. തനിക്ക് യാതൊരു കാരണം കാണിക്കല്‍ നോട്ടിസും ലഭിച്ചിട്ടില്ലെന്നും എസിപി പറഞ്ഞു.

അവസാന നിമിഷം താല്‍ക്കാലിക അനുമതി ലഭിച്ചെന്നാണ് സംഘാടകരുടെ വിശദീകരണം. ആചാരത്തിന്റെ ഭാഗമായുള്ള വെടിക്കെട്ടാണ് എന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ താല്‍കാലിക അനുമതി നല്‍കിയെന്നാണ് ഇവരുടെ വാദം.
പോലിസിനെ തെറ്റിദ്ധരിപ്പിച്ചാണ് വെടിക്കെട്ട് നടത്തിയതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ പി പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അനുമതി വാങ്ങിയതിന് ശേഷം മാത്രം വെടിക്കെട്ട് നടത്താനാണ് പറഞ്ഞതെന്നും എന്നാല്‍, വാക്കാല്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് നടത്തിയപ്പോള്‍ നിര്‍ത്താനാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ മല്‍സര കമ്പമാണ് നടന്നതെന്നും പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം ദേവസ്വം മാനേജിങ് കമ്മിറ്റിയാണ് വെടിക്കെട്ടിനും മല്‍സര വെടിക്കെട്ടിനും അനുമതി തേടി ജില്ലാ കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന്, റവന്യൂപോലിസ് വകുപ്പുകളോട് അന്വേഷണം നടത്താന്‍ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചത്. സംഭവ ശേഷം ദേവസ്വം പ്രസിഡന്റ് ജയലാല്‍, സെക്രട്ടറി ജെ കൃഷ്ണന്‍കുട്ടിപ്പിള്ള എന്നിവരടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഒളിവിലാണ്.
Next Story

RELATED STORIES

Share it