kasaragod local

പയറിന് കരിവള്ളി രോഗം; പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയില്‍

കാഞ്ഞങ്ങാട്: പ്രതീക്ഷയോടെ പച്ചക്കറി കൃഷിക്ക് ഇറങ്ങിയ കര്‍ഷകര്‍ പ്രതിസന്ധിയിലായി. വിവിധ തരം കീടങ്ങളുടെ ആക്രമണത്താല്‍ കൃഷിപാടെ നശിക്കുകയാണ്. പയറിന് കരിവളളി രോഗം ബാധിച്ചതാണ് കര്‍ഷകരെ ഏറ്റവും പ്രതിസന്ധിയിലാക്കുന്നത്.
ഈ രോഗം ബാധിച്ച ചുവടുകള്‍ പാടെ നശിക്കുകയാണ്. പച്ച നിറമുള്ള തണ്ടിന് പച്ച നിറം മാറ്റുകയും തവിട്ട് നിറമാകുകയുമാണ് രോഗലക്ഷണം. രോഗം വന്നാല്‍ പയര്‍ വളളിയുടെ തൊലി കരിഞ്ഞുണങ്ങി പൊളിഞ്ഞു പോകും. സാവധാനം ചെടിയുടെ കരുത്ത് നശിക്കുകയും തണ്ടുണങ്ങി ചെടി നശിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ചവ നശിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഫംഗസാണ് രോഗകാരണമെന്നാണ് കൃഷി ശാസ്ത്രജ്ഞര്‍ പറയുന്നത്.
മറ്റ് കാര്‍ഷിക വിളകളുടെ വിലയിടിവ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി പച്ചക്കറി കൃഷിക്ക് ഇറങ്ങിയ കര്‍ഷകര്‍ ഇതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.
Next Story

RELATED STORIES

Share it