പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങളില്‍ പിഴവ്; എക്സിക്യൂട്ടിവ് ഓഫിസറെ മാറ്റണമെന്ന്
BY Sumeera SMR9 April 2016 4:36 AM GMT
Sumeera SMR9 April 2016 4:36 AM GMT
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ആചാരങ്ങളില്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ കെ എന്‍ സതീഷ് അനാവശ്യമായി ഇടപെടുന്നുവെന്ന് ആരോപണം. അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം ഭാരവാഹികളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രവിധികള്ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന സതീഷിനെ മാറ്റണമെന്നും ക്ഷേത്രത്തില്‍ അടിയന്തരമായി ദേവപ്രശ്നം നടത്തണമെന്നും ജ്യോതിശ്ശാസ്ത്ര മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ശ്രീകുമാര്‍ പെരിനാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉല്‍സവ ചടങ്ങുകള്‍, ഓണവില് ആചാരം എന്നിവയ്ക്കു പുറമെ ക്ഷേത്രത്തിലെ നിര്‍മാണങ്ങളില്‍ വരെ എക്സിക്യൂട്ടിവ് ഓഫിസര്‍ അനാവശ്യമായി ഇടപെടുന്നു. 650 വര്‍ഷമായി ക്ഷേത്രത്തില്‍ നടന്നുവരുന്ന ആചാരമാണ് ഓണവില് സമര്‍പ്പണം.പാരമ്പര്യമായി ഇതു തയ്യാറാക്കി വന്നിരുന്ന കുടുംബത്തെ എക്സിക്യൂട്ടിവ് ഓഫിസര്‍ ഇടപെട്ട് ഒഴിവാക്കി. ഒാണവില്ല് ഇപ്പോള്‍ വളരെ വികൃതമായാണ് നിര്‍മിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT