Flash News

പത്തനംതിട്ടയില്‍ അമ്പതുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശി കസ്റ്റഡിയില്‍

പത്തനംതിട്ട: അമ്പതുവയസുള്ള വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് പശ്ചിമബംഗാള്‍ സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ശുചിമുറിയിലേക്ക് പോയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്നാണിത്. പീഡനശ്രമം ചെറുക്കുന്നതിനിടെ സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മാണ തൊഴിലാളിയായ പ്രദീപ് കുമാര്‍ (26) ആണ് അറസ്റ്റിലായത്.
വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പോലിസ് തൊഴിലാളിക്യാംപില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് ഇയാള്‍ അറസ്റ്റിലായത്. ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇയാള്‍ തന്നെയാണ് പ്രതിയെന്ന്് പോലീസ് സ്ഥിരീകരിച്ചത് .

[related]
Next Story

RELATED STORIES

Share it