വിശപ്പു സഹിക്കാനാവാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യചെയ്തു
BY ajay G.A.G22 April 2016 11:19 AM GMT
X
ajay G.A.G22 April 2016 11:19 AM GMT
പേരാവൂര്‍ : ദിവസങ്ങളോളം ഭക്ഷണം കഴിക്കാനില്ലാതെ വിശന്നു തളര്‍ന്ന ആദിവാസിപെണ്‍കുട്ടി ആത്മഹത്യചെയ്തു. കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതിമോളാ(15)ണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിശപ്പു സഹിക്കാനാവാതെ ജീവനൊടുക്കുകയാണെന്ന്്് എഴുതിവെച്ചശേഷമാണ് അനുമോള്‍ ജീവനൊടുക്കിയത്.
അച്ഛനുമമ്മയും കൊട്ടിയൂര്‍ പന്ന്യാംമലയില്‍ കശുമാവ് തോട്ടത്തില്‍ ജോലിക്കു പോയതിനാല്‍ മുത്തശ്ശി ഉപ്പാട്ടിയും ശ്രുതിയും മാത്രമായിരുന്നു ഏതാനും ദിവസമായി വീട്ടിലുണ്ടായിരുന്നത്. സമീപത്തെ അങ്കണവാടിയില്‍ കൗമാരക്കാര്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്ലാസില്‍ പങ്കെടുത്ത ശ്രുതി വീട്ടില്‍ ഭക്ഷണമില്ലാത്തതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴും വീട്ടില്‍ പോയിരുന്നില്ല.വൈകീട്ടോടെ വീട്ടിലേക്കു മടങ്ങിയശേഷം ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നും ഇനിയും വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്നും നോട്ടുബുക്കില്‍ ആത്മഹത്യാക്കുറിപ്പെഴുതിയശേഷം ജീവനൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT