പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വായ്പ ഉചിതമായ നടപടി സ്വീകരിക്കണം:ഹൈക്കോടതി

സ്വന്തം പ്രതിനിധി



കൊച്ചി: പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ബാങ്ക് വായ്പയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാര്‍ക്കില്‍, —മെറിറ്റ് അടിസ്ഥാനത്തിലുള്ള ്രപവേശനത്തിന് അനുവദിച്ചിട്ടുള്ള ഇളവ് മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് കൂടി ബാധകമാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ഹൈക്കോടതി. മാനേജ്‌മെന്റ്ക്വാട്ടയില്‍ സ്വാ്രശയ കോളജില്‍ ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് ്രപവേശനം ലഭിച്ചെങ്കിലും വായ്പ നല്‍കാന്‍ തയാറാവാത്ത ബാങ്കുകളുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.മാനേജ്‌മെന്റ് ക്വാട്ടയിലെ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയ്ക്കും യോഗ്യതാ വിഷയത്തിനും 60 ശതമാനം വീതം മാര്‍ക്ക് വേണമെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാര്‍ക്ക് വായ്പ നിഷേധിക്കുകയായിരുന്നു.

പട്ടിക വിഭാഗക്കാര്‍ക്ക് മെറിറ്റ് സീറ്റില്‍ പ്രവേശനത്തിന് വായ്പ ലഭിക്കാന്‍ 50 ശതമാനം മാര്‍ക്ക് മതിയെന്നിരിക്കെയാണ് വായ്പ അനുവദിക്കാതിരിക്കുന്നത്്. ്രപാദേശിക ശാഖകളുടെ നിലപാടിനെതിരെ റിസര്‍വ് ബാങ്കിന് പരാതി നല്‍കിയെങ്കിലും നിശ്ചിത യോഗ്യതാ മാര്‍ക്ക് മാനദണ്ഡം നിലവിലുള്ളതിനാല്‍ വായ്പ അനുവദിക്കാനാവില്ലെന്ന മറുപടിയാണ്  ലഭിച്ചെതന്ന് ഹരജിക്കാര്‍ അറിയിച്ചു. നിലവില്‍ ബാങ്കുക ള്‍ നിശ്ചയിച്ചിട്ടുള്ള മാര്‍ക്ക് യോഗ്യതാ മാനദണ്ഡ്രപകാരമല്ലാതെ ഹരജിക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടാവില്ലെന്നും ബാങ്കുകള്‍ വായ്പ നിഷേധിച്ച നടപടിയില്‍ തെറ്റില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം,   മെറിറ്റ് ക്വാട്ടയിലെന്ന പോലെ പട്ടികവിഭാഗക്കാരുടെ കാര്യത്തില്‍ മാര്‍ക്ക് മാനദണ്ഡത്തില്‍ ഇളവ് സാധ്യമാകുമോയെന്ന കാര്യം േകന്ദ്ര സര്‍ക്കാര്‍, ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, അപേക്ഷ കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ എന്നിവ തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it