Idukki local

പട്ടികജാതിക്കാരനായ മുന്‍ പഞ്ചായത്ത് അംഗത്തിനും കുടുംബത്തിനും മര്‍ദ്ദനം

തൊടുപുഴ: പട്ടിക ജാതിക്കാരനായ മുന്‍ പഞ്ചാത്ത് മെംബര്‍ക്കും ഭാര്യയ്ക്കും നടുറോഡില്‍ കാറിലെത്തിയ സംഘത്തിന്റെ മര്‍ദനം.കാറിലെത്തിയവര്‍ മര്‍ദിച്ചവശരാക്കിയ ശേഷം രക്ഷപ്പെട്ടു.തടസ്സം പിടിക്കാനെത്തിയവര്‍ക്കും മര്‍ദനമേറ്റു. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കേരളകോണ്‍ഗ്രസ് (എം)അഞ്ചാം വാര്‍ഡ് മെംബര്‍ പരിയാരം പൊട്ടക്കവല പുത്തന്‍പുരയില്‍ പി കെ രാജേഷ് (39),ഭാര്യ സ്മിത (35),മകള്‍ യെല്ലോന സ്മിത്ത് രാജ്(ആറ്), കൊട്ടാരക്കര സ്വദേശി രാജേഷ് കുമാര്‍ (31),പിക്ക്അപ് വാന്‍ ഡ്രൈവര്‍ കുമാര്‍ (45)എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറിനു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം.നെടിയശാല സെന്റ് മേരീസ് യുപിഎസിലാണ് മകളായ യെല്ലോന സ്മിത്ത് രാജ് പഠിക്കുന്നത്. സ്‌കൂള്‍ വാര്‍ഷികം കഴിഞ്ഞ് ബൈക്കില്‍ ഉടുമ്പന്നൂരിലെ തറവാട്ടു വീട്ടിലേക്ക് പോകുകയായിരുന്നു രാജേഷും കുടുംബവും.
സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലേക്കുള്ള റോഡിലേക്ക് തിരിയുന്നതിനിടെ ഇതു വഴി വന്ന കാറിലുണ്ടായിരുന്നവര്‍ തന്നെ നോക്കി എന്തോ വിളിച്ചു പറഞ്ഞതായി രാജേഷ് പറയുന്നു.  പരിചയക്കാരായിരിക്കുമെന്ന് കരുതി ബൈക്ക് നിര്‍ത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറന്നു പുറത്തേക്കിറങ്ങിയയാള്‍ സ്മിതയുടെ ചുരിദാറില്‍ പിടിച്ചു വലിച്ച് നിലത്തു തള്ളിയിടാന്‍  ശ്രമിച്ചു.ഇതിനിടയില്‍ ബൈക്കിലിരുന്ന മകള്‍ റോഡിലേയേ്ക്ക് തെറിച്ചു വീണു.സംഭവവമുയി ബന്ധപ്പെട്ട തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ അശുപത്രിയില്‍ അഡ്മിറ്റാകാന്‍ നിര്‍ദേശിച്ചു.പിന്നീട് കാറിലെത്തി അക്രമിച്ചവര്‍ തൊടുപുഴ സ്റ്റേഷനില്‍ രാജേഷാണ് അക്രമിച്ചതെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കി.
മുട്ടം പോലിസ് സ്‌റ്റേഷനിലെ ഒരു പോലിസുകാരന്റെ ബന്ധുവാണ് കാറില്‍ വന്ന് മര്‍ദിച്ചതെന്ന് രാജേഷ് പറയുന്നു.മര്‍ദനമേറ്റ  രാജേഷിന്റെ ബന്ധുവും തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട്.സംഭവം വിവാദമായതോടെ പോലിസിന്റെ നേതൃത്വത്തില്‍ പരാതിയില്ലാതെ കേസ് പുറത്ത്  വച്ച് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം തുടങ്ങി.
Next Story

RELATED STORIES

Share it