palakkad local

പട്ടാമ്പി മേഖലയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

പാലക്കാട്: പട്ടാമ്പിയില്‍ നഗരസഭയിലെ അംഗങ്ങളും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പട്ടാമ്പി നഗരസഭയിലെ മുതിര്‍ന്ന അംഗമായ മോഹന സുന്ദരന് റിട്ടേണിങ് ഓഫിസര്‍ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 27 അംഗങ്ങള്‍ക്കും മോഹനസുന്ദരന്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യു ഡി എഫ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢ പ്രതിജ്ഞയുമാണ് എടുത്തത്. 21ാം വാര്‍ഡ് അംഗവും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ എ കെ അക്ബര്‍ തന്റെ ആദ്യ അലവന്‍സ് പട്ടാമ്പി പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് നല്‍കുമെന്ന് അറിയിച്ചു.
നഗരസഭാ കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ മോഹന സുന്ദരന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ബി എ തങ്ങള്‍, ടി പി ഷാജി, എ കെ അക്ബര്‍, സി സംഗീത, കെ ടി റുഖിയ, കെ സി മണികണ്ഠന്‍, സി വി ഷീജ, സി പി സജാദ്, കെ പി വാപ്പുട്ടി, സി എ റാസി, മുഷ്താഖ്, ഗിരീഷ്, സുബ്രഹ്മണ്യന്‍ സംസാരിച്ചു.
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിലെ 15 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ മുതിര്‍ന്ന അംഗമായ പി വാസുദേവന് റിട്ടേണിംഗ് ഓഫിസര്‍ എം വി രാജന്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് വാസുദേവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യയോഗത്തില്‍ അംഗങ്ങളായ കമ്മുക്കുട്ടി എടത്തോള്‍, വി എം മുഹമ്മദാലി മാസ്റ്റര്‍, എന്‍ ഉണ്ണികൃഷ്ണന്‍, പി വാസുദേവന്‍ സംസാരിച്ചു.
വല്ലപ്പുഴ ഗ്രാമപ്പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്ത 16 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗം നന്ദവിലാസിനി അമ്മയ്ക്ക് റിട്ടേണിങ് ഓഫിസര്‍ ദേവദാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും പ്രതിജ്ഞ ചൊല്ലി. കുലുക്കല്ലൂരില്‍ 16 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗങ്ങളായ കെ അബ്ദുള്‍ കരീമിന് റിട്ടേണിങ് ഓഫിസര്‍ സോമന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തിരുവേഗപ്പുറ ഗ്രാമപ്പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 18 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന അംഗവും കോണ്‍ഗ്രസ് നേതാവുമായ ടി പി കേശവന് റിട്ടേണിങ് ഓഫിസര്‍ ആദ്യം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങളും പ്രതിജ്ഞയെടുത്തു.
വിളയൂര്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അംഗവുമായ വി അഹമ്മദ് കുഞ്ഞിയാണ് ആദ്യം സത്യപ്രതിജ്ഞയെടുത്തത്. പിന്നീട് മറ്റംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Next Story

RELATED STORIES

Share it