thrissur local

പടക്കനിര്‍മാണശാലയില്‍ അപകടം; ദമ്പതികള്‍ക്ക് പരിക്ക്

പുതുക്കാട്: അത്താണിയില്‍ പടക്കനിര്‍മാണത്തിനിടെയുണ്ടായ തീപ്പിടിത്തത്തില്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ദമ്പതികള്‍ക്ക് പരിക്കേറ്റു. നെല്ലിശേരി സ്വദേശി സുരേഷ്(സുന്ദരന്‍-46), ഭാര്യ രാജി(40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് അപകടം. പടക്കം കെട്ടുന്നതിനിടയില്‍ തിരിയില്‍ തീ പടര്‍ന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പോലിസ് കേസെടുത്തു.
മേക്കട്ടിപ്പാടം അത്താണി പ്രദേശങ്ങളില്‍ വീടുകളില്‍ അനധികൃതമായി പടക്കനിര്‍മാണം നടക്കുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് മേഖലയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറി—യില്‍ അപകടം സംഭവിച്ചിരുന്നു. അശ്രദ്ധമായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചതിനാണ് സുരേഷിനെതിരേ പുതുക്കാട് പോലിസ് കേസെടുത്തത്.
Next Story

RELATED STORIES

Share it