നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ്ലിമായതിനാല്: വെള്ളാപ്പള്ളി ; വെള്ളാപ്പള്ളി തൊഗാഡിയയെന്ന് സുധീരന്
BY swapna en29 Nov 2015 2:09 PM GMT
X
swapna en29 Nov 2015 2:09 PM GMT
കൊച്ചി: കോഴിക്കോട് മാന്‍ഹോളില്‍ വീണു മരിച്ച കരുവശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കിയത് മുസ് ലിമായതിന്റെ പേരിലാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. മരിച്ചത് ഹിന്ദു ആണെങ്കില്‍ സര്‍ക്കാര്‍ തിരിഞ്ഞ് നോക്കില്ലായിരുന്നുവെന്നും നടേശന് സമത്വമുന്നേറ്റ യാത്രക്കിടെ കൊച്ചിയില്‍ പറഞ്ഞു.
നൗഷാദ് മരിച്ചപ്പോള്‍ ഭാര്യയുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് ജോലി നല്കി. പത്തു ലക്ഷം രൂപയും നല്കി. മരിക്കണമെങ്കില്‍ മുസ്ലിമായി മരിക്കണം. അടുത്തിടെ അപകടത്തില്‍ മരിച്ച ഹാന്‍ഡ്ബോള്‍ താരങ്ങളുടെ കുടുംബത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. മാധ്യമങ്ങള്‍
മാധ്യമങ്ങള്‍ ഹിന്ദുവിരുദ്ധ ഗൂഢാലോചന നടത്തുന്നു.മാധ്യമങ്ങള്‍ ഹിന്ദുക്കളെക്കൊണ്ട് തന്നെ ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുകയാണ്. ചാനലുകളും വര്‍ഗീയത വളര്‍ത്തുന്നു- വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി വെള്ളാപ്പള്ളി കേരളത്തിലെ
[related]
തൊഗാഡിയയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് കുറ്റപ്പെടുത്തി. അതിനിടെ വെള്ളാപ്പള്ളിയുടെ വിവാദപ്രസ്താവനയ്ക്കെതിരേ ഡിവൈഎഫ്ഐ കോഴിക്കോട് പ്രതിഷേധിച്ചു. ഓട്ടോതൊഴിലാളിയൂനിയനും പ്രതിഷേധിച്ചു.
കോഴിക്കോട് പാളയത്ത് മാന്‍ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു നൗഷാദ് മരണപ്പെട്ടത്.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT