thiruvananthapuram local

നേമം മണ്ഡലത്തില്‍ സ്വീവേജ് ഡ്രെയിനേജ് പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന്

തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ വിവിധ വാര്‍ഡുകളില്‍ ഒരു കോടി രൂപയുടെ സ്വീവേജ്-ഡ്രെയിനേജ് പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കുമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ അറിയിച്ചു. പുജപ്പുര, മുടവന്‍മുഗള്‍, പുന്നയ്ക്കാമുഗള്‍, കരമന എന്നീ നഗരസഭാ വാര്‍ഡുകളില്‍ മഴക്കാലത്തും അല്ലാത്തപ്പോഴും അനുഭവപ്പെടുന്ന സ്വീവേജ് മാന്‍ഹോളിലുടെയുളള മലിനജല പ്രവാഹം കാരണം ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെയെങ്കിലും ഈ പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ പരിഹാരമാവും.
മൈത്രി നഗര്‍ മുതല്‍ മുടവന്‍മുഗള്‍ പമ്പ് ഹൗസ് വരെയുളള 750 മീറ്റര്‍ സ്വീവേജ്‌ലൈന്‍-48.25 ലക്ഷം, മുടവന്‍ മുഗള്‍ സ്വീവേജ് പമ്പ് ഹൗസിന്റെ അപ്‌ഗ്രേഡഷന്‍ പ്രവൃത്തിയും അറ്റകുറ്റപ്പണി തീര്‍ക്കലും-24.5ലക്ഷം, പൂജപ്പുര പരീക്ഷാഭവനു സമീപമുളള ശ്രീപുരം-സായിറാം റോഡിലെ സ്വീവേജ് മാന്‍ഹോള്‍ നിര്‍മാണം 6.33 ലക്ഷം, കുഞ്ചാലുമൂട് കാട്ടുവിളാകം റോഡിലെ മാന്‍ഹോളുകളുടെ നിര്‍മാണം 11.31 ലക്ഷം, മൈത്രി നഗര്‍ വിജയമോഹിനിമില്‍- മുടവന്‍മുഗള്‍ പമ്പ് ഹൗസ് സ്വീവേജ് ലൈന്‍ ശുചികരണം-1.88 ലക്ഷം എന്നിവയാണ് ഭരണാനുമതി ലഭിച്ചതും ഭരണാനുമതി തേടുന്നതുമായ പ്രവൃത്തികളെന്നും സാങ്കേതിക ഭരണാനുമതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it