നേതൃത്വത്തിന് എതിരേ ഷാനിമോള്‍ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ മുന്‍ മഹിളാ കോ ണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും എഐസിസി അംഗവുമായ ഷാനിമോള്‍ ഉസ്മാന്‍. തദ്ദേശഭരണ രംഗത്ത് വനിതാ സംവരണം പ്രഹസനമാണെന്നും ഷാനിമോള്‍ ഉസ്മാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മിടുക്കിയെന്ന് തെളിഞ്ഞാ ല്‍ താക്കോല്‍ സ്ഥാനത്ത് എത്തുന്നത് തടയാന്‍ സ്വഭാവദൂഷ്യം ആരോപിക്കാനും സീറ്റ് കൊടുത്ത് നിര്‍ത്തി തോല്‍പ്പിക്കാനും മല്‍സരമാണ്. സമര്‍ഥരായ വനിതാ ഭരണാധികാരിക ള്‍ക്ക് കുറവില്ലെന്ന് ഷാനിമോള്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. അനാവശ്യ പുരുഷമേധാവിത്വം അടിച്ചേല്‍പ്പിക്കുന്ന കേരളത്തിലെ ഏകമേഖല രാഷ്ട്രീയം മാത്രമാണെന്നും കുറ്റപ്പെടുത്തലുണ്ട്. നട്ടെല്ല് വളയ്ക്കാതെ അഭിപ്രായം രേഖപ്പെടുത്തിയാല്‍ അവള്‍ ധിക്കാരിയായി കര്‍ട്ടന് പിന്നിലേക്ക് തള്ളപ്പെടും.
ജീവിതം മുഴുവന്‍ പൊതു പ്രവര്‍ത്തനത്തിനായി മാറ്റി വച്ച് കുടുംബ പ്രാരാബ്ധങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇടയിലും സ്വന്തം രാഷ്ട്രീയ പ്രമാണങ്ങളെ ജീവനോളം വലുതായി കണ്ട സ്ത്രീകളെ നല്ല അവസരം വരുമ്പോള്‍ തള്ളിമാറ്റി ആരോ പറഞ്ഞ കെട്ടിലമ്മമാരെ മിടുക്കികളാക്കുന്നു. ഇവരുടെ ഗോഡ്ഫാദര്‍മാര്‍ രാഷ്ട്രീയത്തില്‍ മാത്രം എന്താണ് ഇങ്ങനെയെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിക്കുന്നു. കുടുംബവും കുഞ്ഞുങ്ങളും ജോലിയും സമ്പാദ്യവും സുരക്ഷിതമാക്കി അധികാരത്തിലെത്തിയവര്‍ക്കും എത്താനിരിക്കുന്നവര്‍ക്കും നല്ല നമസ്‌കാരം പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
Next Story

RELATED STORIES

Share it