നേതാജിയുടെ മരണത്തിലെ ദുരൂഹത; ഡിഎന്‍എ പരിശോധന നടത്തണം: നേതാജിയുടെ മകള്‍
BY swapna en24 Jan 2016 10:22 AM GMT
X
swapna en24 Jan 2016 10:22 AM GMT
[related]
ഓഗസ്ബെര്ഗ്:നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളെടുത്ത്് ഡിഎന്‍എ പരിശോധന നടത്തണമെന്ന്് മകള്‍ അനിതാ പതാഫ്. പിതാവിന്റെ ഭൗതിക ശരീരം സംസ്കരിച്ചത് എന്ന് പറയപ്പെടുന്ന സ്ഥലമായ ജപ്പാനിലെ രെന്കോജി ക്ഷേത്രത്തില്‍ നിന്ന്് സാമ്പിളുകള്‍ എടുത്തിട്ട് ഡിഎന്‍എ പരിശോധന നടത്തണമെന്ന് ദി ഹിന്ദു പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. വിമാനാപകടത്തില്‍ മരിച്ച ബോസിന്റെ ശരീരാവശിഷ്ടങ്ങളിലെ ശേഷിക്കുന്ന അസ്ഥികളാണ് ക്ഷേത്രത്തില്‍ ദഹിപ്പിച്ചത്.
പിതാവുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രസിദ്ധപ്പെടുത്തിയ നടപടിയെ അവര്‍ സ്വാഗതം ചെയ്തു. എന്തിന് ഇത് 70 വര്‍ഷം കാത്തു നിന്നു എന്നും അവര്‍ ചോദിച്ചു. ഫയലുകള്‍ കാണാന്‍ സാധിച്ചിട്ടില്ല. ഫെബ്രുവരി മാസത്തില്‍ ഇന്ത്യ സന്ദര്‍ശിക്കും അപ്പോള്‍ ഡിഎന്‍എ ടെസ്റ്റിന് ആവശ്യപ്പെടും. ഫയലുകള്‍ നേരിട്ട്് കാണും. 1945 ലെ വിമാന ദുരന്തത്തില്‍ പിതാവ് മരിച്ചെന്നാണ് താന്‍ വിശ്വസിക്കുന്നത്. എന്നിരുന്നാലും നിരവധി ചോദ്യങ്ങള്‍ ഇതുമായി ഉന്നയിക്കപ്പെടുന്നു.ഇതിന് ഒരവസാനം ആവശ്യമാണ്.ഇതിനാലാണ് ഡിഎന്‍എയ്ക്ക് ശുപാര്‍ശ ചെയ്യുന്നതെന്നും ജര്‍മ്മനിയിലെ തന്റെ വസതിയില്‍ നിന്ന് അവര്‍ പറഞ്ഞു.
Next Story