നുഴഞ്ഞുകയറ്റ ശ്രമം; ഒരാള്‍ വെടിയേറ്റു മരിച്ചു

ഗുര്‍ദാസ്പൂര്‍: പത്താന്‍കോട്ട് ഇന്തോ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ ഒരാള്‍ ബിഎസ്എഫിന്റെ വെടിയേറ്റു മരിച്ചു. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. മേഖലയിലെ താഷില്‍ ഇന്നലെ രാവിലെയാണു സംഭവം. പത്താന്‍കോട്ട് വ്യോമതാവളം ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രത പുലര്‍ത്തിവരുകയായിരുന്നു ബിഎസ്എഫ്. സംശയകരമായ സാഹചര്യത്തില്‍ കണ്ട മൂന്ന് നുഴഞ്ഞുകയറ്റക്കാര്‍ക്കു നേരെയാണ് വെടിയുതിര്‍ത്തത്.
Next Story

RELATED STORIES

Share it