Alappuzha local

നിലം നികത്തല്‍: പരിഷത്ത് അന്വേഷണ കമ്മീഷനെ നിയമിച്ചു

ആലപ്പുഴ: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കായല്‍ കൈ യേറ്റങ്ങളും നെല്‍വയല്‍ നികത്തലും അടക്കമുള്ള അനധികൃതപ്രവര്‍ത്തികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുവാന്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റി വസ്തുതാ അന്വേഷണ കമ്മീഷനെ നിയമിച്ചു.
കമ്മീഷന്‍ ജനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സമാഹരിക്കുകയും പ്രശ്‌ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുകയും ചെയ്യും. ഇതിന്റെ തുടര്‍ച്ചയായി വിശദമായ റിപോര്‍ട്ട് തയ്യാറാക്കി ജില്ലാ കലക്ടര്‍ അടക്കമുള്ള റവന്യൂ അധികാരികള്‍ക്ക് കൈമാറും. അതോടൊപ്പം വിവരങ്ങള്‍ ജില്ലയിലെ നിലവിലുള്ള ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് നല്‍കി ആവശ്യമായ ഇടപെടലിനായി അഭ്യര്‍ത്ഥിക്കും.
ജില്ലയിലെ മുതിര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകനും ശാസ്ത്ര സാഹിത്യ പ്രവര്‍ത്തകനുമായ ഡോ ജോണ്‍മത്തായി, കെഎസ്ഇബി മുന്‍ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്‍ ആര്‍ ബാലകൃഷ്ണന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ കെ വി ദയാല്‍, കെ എം പൂവ്, റിട്ടയേഡ് തഹസില്‍ദാര്‍ ജയചന്ദ്രന്‍, മുന്‍ മജിസ്‌ട്രേറ്റ് എന്‍ കെ പ്രകാശന്‍, ഡോ ജി ബാലചന്ദ്രന്‍, ദീപക് ദയാനന്ദന്‍, (സ്വാമിനാഥന്‍ ഫൗണ്ടേഷന്‍) ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ജിജി എബ്രഹാം (ക്രിസ്ത്യന്‍ കോളജ്, ചെങ്ങന്നൂര്‍), മൈനിംഗ് ആന്റ് ജിയോളജി റിട്ടേഡ് ഡപ്യൂട്ടി ഡയറക്ടര്‍ പി എന്‍ അജിത്കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.
ഡോ. കെ ജോണ്‍ മത്തായി ചെയര്‍മാനും എന്‍ ആര്‍ ബാലകൃഷ്ണന്‍ കണ്‍വീനറുമാണ്. ജില്ലയില്‍ ശ്രദ്ധയില്‍ പെടുന്ന കയ്യേറ്റങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ മഹുസുൈ@ഴാമശഹ.രീാ എന്ന മെയില്‍, 9447113866 എന്ന ഫോണ്‍ വഴിയോ അറിയിക്കണമെന്ന് കമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it