നിരവധി കേസുകളില്‍ പ്രതിയായ മുട്ടിഅജി പിടിയില്‍
BY Sumeera SMR3 Feb 2016 4:59 AM GMT
Sumeera SMR3 Feb 2016 4:59 AM GMT
വളപട്ടണം: വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പനങ്കാവ് സ്വദേശി മുട്ടി അജി എന്ന അജിത്ത്കുമാറി(42)നെ പോലിസ് അറസ്റ്റ് ചെയ്തു. വളപട്ടണം സിഐ കെ വി ബാബു, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അജിത്ത് കുമാറിനെതിരേ 12 കേസുകള്‍ നിലവിലുണ്ട്.
2014 നവംബര്‍ 13ന് ചിറക്കല്‍ പണ്ണേരിമുക്കില്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രജീഷിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി തലയില്‍ ചെത്തു കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. നേരത്തെ പുതിയതെരു ഗീതാബസാറിന് സമീപത്തു വച്ച് മദ്യലഹരിയില്‍ ജീപ്പോടിച്ചു വന്ന അജി പ്രജീഷിന്റെ ദേഹത്ത് ഇടിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണു പിറ്റേന്നു രാവിലെ വീട്ടിലെത്തി പ്രജീഷിനെ വധിക്കാന്‍ ശ്രമിച്ചത്. പുതിയതെരു ടൗണിലെ വ്യാപാരികളില്‍ നിന്നു മുമ്പ് ഗുണ്ടാപ്പണം കൈപ്പറ്റാറുണ്ടായിരുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT