നിയാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
BY Sumeera SMR16 Nov 2015 5:03 AM GMT
Sumeera SMR16 Nov 2015 5:03 AM GMT
പൊന്നാനി: ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥി നിയാസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. പൊന്നാനി ചാവക്കാട് ദേശിയ പാതയില്‍ വെളിയങ്കോട് കഴിഞ്ഞ ദിവസം ബൈക്കും കാറും കൂട്ടിയിടിച്ചാണ് ബീവിപ്പടി കിഴക്കേ ഒതളക്ക വീട്ടില്‍ അബൂബക്കറിന്റെ മകന് മുഹമ്മദ് നിയാസ് ( 19 ) മരിച്ചത്.
സഹോദരിയുടെ വീട്ടില്‍ നിന്ന് സ്വന്തം വിട്ടിലേക്ക് പോകുന്നതിനിടയില്‍ നെടുമ്പാശേരിയില്‍ നിന്ന് ചെമ്മാട്ടേക്ക് പോകുകയായിരുന്ന കാറുമായി നിയാസിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
വാടാനപ്പള്ളിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് നിയാസ്. വെളിയങ്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വന്‍ ജനാവലിയോടെയാണ് ഖബറടക്കിയത്. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്ന നിയാസിന്റെ അപകട മരണം വെളിയങ്കോടിനെ കണ്ണീരിലാഴ്ത്തി.
വെളിയങ്കോട് പഞ്ചായത്ത് കിണര്‍ യൂണിറ്റ് എം എസ് എഫ് യൂണിറ്റ് പ്രസിസന്റായിരുന്നു നിയാസ്. മാതാവ് റസിയ. സഹോദരങ്ങള്‍: മുനീറ ,നസീറ, ജംഷീറ, നിസാര്‍.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT