palakkad local

നിയമസഭാ തിരഞ്ഞെടുപ്പ്: പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി ശുചിത്വമിഷനുമായി സഹകരിച്ച് ഗ്രീന്‍ ഇലക്ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദേ്യാഗസ്ഥരുടെ ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്ലാസ്റ്റിക് വസ്തുക്കള്‍ വര്‍ജ്ജിക്കുകയാണ് ലക്ഷ്യം ഗ്രീന്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നതിന് രാഷ്ട്രീയ പാ ര്‍ട്ടികളുടെ സഹകരണം ആഭ്യര്‍ത്ഥിക്കും പരമാവധി ഫഌക്‌സ് ഉല്‍പ്പന്നങ്ങളും പൂര്‍ണമായി പ്ലാസ്റ്റിക് വസ്തുക്കളും ഒഴിവാക്ക ാന്‍ ആവശ്യപ്പെടും. ഇലക്ഷന്‍ ക്ലാസുകളിലും തെരഞ്ഞെടുപ്പ് വിതരണ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ഗ്ലാസുകളും ഉല്‍പ്പന്നങ്ങളും ഒഴിവാക്കും. ഇവിടെ കുടിവെള്ള വിതരണത്തിന് സ്റ്റീല്‍ ഗ്ലാസുകളും ഭക്ഷണ വിതരണത്തിന് പാരമ്പര്യസാമഗ്രികളും അവലംബിക്കും. പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാനായി പരിശീലനം നല്‍കിയ വോളന്റിയേഴ്‌സിനെ ഉപയോഗിക്കുമെന്നും പ്രവര്‍ത്തനങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാകലക്ട ര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍പട്ടിക ശ ുദ്ധീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയിലും പേരുള്ളവരുടേത് ഒന്ന് നീക്കം ചെയ്യുന്നതിന് പ്രതേ്യക ദൗത്യം സംഘടിപ്പിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ഇതിനായി കോയമ്പത്തൂര്‍ ജില്ലാ കലക്ടറുമായി സംസാരിച്ച് പ്രതേ്യക സിറ്റിങ് നടത്തും.
ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രമായി വോട്ടര്‍മാരെ പരിമിതപ്പെടുത്തും. ഇതിനായി വോട്ടര്‍മാരില്‍ നിന്ന് പ്രത്യേക അനുമതി പത്രം എഴുതി വാങ്ങും. പത്രികാസമര്‍പ്പണവേളയില്‍ ആവശ്യമായ ഒരുടീമിനെ സുസജ്ജമായി നിര്‍ത്താന്‍ ജില്ലാ കലക്ടര്‍ റിട്ടേണിങ് ഓഫിസര്‍മാരോട് ആവശ്യപ്പെട്ടു. പത്രിക സമര്‍പ്പണ സമയത്തുതന്നെ കൃത്യമായ പരിശോധന നടത്താനും ആവിശ്യമായ രേഖക ള്‍ ഉറപ്പുവരുത്താനും ആവിശ്യപ്പെട്ടിട്ടുണ്ട്. പത്രികാസമര്‍പ്പണത്തിന്റെ അവസാനദിവസത്തെ സമയം അവസാനിക്കുന്നതിന് മുമ്പായി രണ്ട് മണിക്കൂര്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വീഡിയോയില്‍ ചിത്രീകരിക്കാനും നി ര്‍ദ്ദേശിച്ചിട്ടുണ്ട്. വീഡിയോയില്‍ പകര്‍ത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ മുന്നോടിയായി തെരഞ്ഞെടുപ്പ് ചെലവുകള്‍ കാണിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ പ്രതേ്യക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ത്ഥിയുടെ േപരിലോ ഏജന്റിന്റെ പേരിലോ കോ-ഓപ്പറേറ്റിവ് ബാങ്കിലോ ന ാഷണലൈസ്ഡ് ബാങ്കിലോ അക്കൗക്കൗണ്ടുകള്‍ തുടങ്ങമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ചെലവുകള്‍ മുഴുവന്‍ ഈ അക്കൗണ്ടിലൂടെ ആയ ിരിക്കണമെന്നും നാമനിര്‍ദ്ദേശ പത്രിക വേളയില്‍ പാസ് ബുക്കിന്റെ ഒരു കോപ്പി സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം. ഡോ അരുണ്‍, ഇലക്ഷന്‍ ഡപ്യുട്ടി കലക്ടര്‍ ആര്‍.ഡി.ഒ, ഫിനാന്‍സ് ഓഫിസര്‍ കെ വിജയകുമാര്‍ പങ്കടുത്തു.
Next Story

RELATED STORIES

Share it