thrissur local

നിയമസഭാ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറുവരെ മാത്രം

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും നടത്തി വരുന്ന പരസ്യ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വൈകീട്ട് ആറിനു സമാപനമാകും. പോളിങ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത് സംബന്ധിച്ച നിര്‍ദ്ദേശം. ഈ സമയത്ത് പൊതുയോഗങ്ങള്‍, ജാഥകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനോ ഉച്ചഭാഷിണി, വാഹനങ്ങള്‍ ഉപയോഗിച്ചുളള പ്രചാരണം തുടങ്ങിയവ നടത്തുന്നതിനോ അനുവദിക്കില്ല.
മാധ്യമങ്ങള്‍ മുഖേനയുളള പരസ്യപ്രചാരണത്തിനും വിലക്കുണ്ട്. അച്ചടി മാധ്യമങ്ങള്‍, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ മാധ്യമങ്ങള്‍ മുഖേനയുളള പരസ്യ പ്രചാരണങ്ങള്‍ക്കും തിരഞ്ഞെടുപ്പ് അവസാന 48 മണിക്കുറില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ലാന്റ്‌ഫോണ്‍ എന്നിവയിലൂടെയുളള പ്രചാരണ സ്വഭാവമുളള വോയ്‌സ് കോളുകള്‍ക്കും എസ്എംഎസ് സന്ദേശങ്ങളക്കും ഈ നിയന്ത്രണം ബാധകമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഇത് സംബന്ധിച്ച നിരീക്ഷണവും പരിശോധനകളും ശക്തിപ്പെടുത്താനും പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കാനും കലക്ടര്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it