kannur local

നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം;  സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടത്തിന്റെ ഭാഗമായി എല്ലാ നിയോജക മണഅഡലങ്ങളിലും മാതൃകാ പെരുമാറ്റചട്ട സ്‌ക്വാഡുകള്‍ രൂപീകരിച്ചു.
പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് പരാതികളും ആക്ഷേപങ്ങളും ജില്ലാ നോഡല്‍ ഓഫിസര്‍ ആന്റ് ഡെപ്യൂട്ടി കലക്ടര്‍ക്ക്(ജനറല്‍) നേരിട്ട് സമര്‍പ്പിക്കുകയോ മണ്ഡലങ്ങളുടെ ചാര്‍ജ് ഓഫിസര്‍മാരുടെ നമ്പറുകളില്‍ അറിയിക്കുകയോ ചെയ്യണമെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
മണ്ഡലത്തിന്റെ പേര്, ചാര്‍ജ് ഓഫിസര്‍, ഫോണ്‍ നമ്പര്‍ എന്ന ക്രമത്തില്‍.
പയ്യന്നൂര്‍-ഇ കെ രാജന്‍-9447316385, കല്ല്യാശ്ശേരി- സി വി പ്രകാശന്‍-9497528130, തളിപ്പറമ്പ്-ടി മനോഹരന്‍-9446407488, അഴീക്കോട്-കെ വി ഷാജു-9947838198, കണ്ണൂര്‍-പി പി സത്യനാഥന്‍-9846342466, ധര്‍മടം-എസ് എസ് സജി-8281428446, മട്ടന്നൂര്‍-ലക്ഷ്മണന്‍-9446349802, ഇരിക്കൂര്‍ -കെ കെ ദിവാകരന്‍-9400578574, പേരാവൂര്‍-കെ ഗോപിനാഥന്‍-9846588965, തലശ്ശേരി-അബൂബക്കര്‍-9746090000, കൂത്തുപറമ്പ്-സജി-9495038325.
നോഡല്‍ ഓഫിസര്‍-എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍(ജനറല്‍)-9447766780, സൂപര്‍വൈസിങ് ഓഫിസര്‍-പി വി നളിനി-8547616037, ചാര്‍ജ് ഓഫിസര്‍- കലക്ടറേറ്റ് സെല്‍-എന്‍ പി ജയകൃഷ്ണന്‍-9447341796, ബാലഗോപാലന്‍-9446262773.

വീഡിയോ ചിത്രീകരണത്തിന് അപേക്ഷിക്കാം
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികളുടെ വീഡിയോ ചിത്രീകരണത്തിന് താല്‍പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നു സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വീഡിയോ ചിത്രീകരണം ചെയ്ത് എഡിറ്റ് ചെയ്യാത്ത വീഡിയോ ആണ് സമര്‍പ്പിക്കേണ്ടത്.
ക്വട്ടേഷനുകളില്‍ തിരഞ്ഞെടുപ്പ് ദിവസത്തിനു മുന്നോടിയായുള്ള പ്രവൃത്തികളുടെ വീഡിയോ ചിത്രീകരണത്തിന്റെ ഒരു വീഡിയോ യൂനിറ്റിന്റെ ദിവസവാടക, തിരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലെ വോട്ടെടുപ്പ് പ്രക്രിയയുടെ ചിത്രീകരണത്തിനുള്ള വാടക, ലഭ്യമാക്കാന്‍ കഴിയുന്ന വീഡിയോ യൂനിറ്റുകളുടെ എണ്ണം എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. മുദ്രവച്ച ക്വട്ടേഷനുകള്‍ 16നു വൈകീട്ട് 3നകം ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍), കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.
സമയപരിധിക്കുള്ളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ അന്നേദിവസം വൈകീട്ട് 4നു ഹാജരായവരുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) തുറന്ന് പരിശോധിക്കുന്നതും ജില്ലാ കലക്ടറുടെ അനുമതിയോടെ തീരുമാനം എടുക്കുന്നതുമാണ്. മുദ്രവച്ച കവറിന് പുറത്ത് നിയമസഭാ ഇലക്ഷന്‍ വീഡിയോ ചിത്രീകരണത്തിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തണം.
Next Story

RELATED STORIES

Share it