kasaragod local

നിയമസഭാ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷിക്കാന്‍ ഫഌയിങ് സ്‌ക്വാഡിനെ നിയമിച്ചു

കാസര്‍കോട്: നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ഫഌയിങ് സ്‌ക്വാഡിനെ നിയമിച്ചു.
ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാകലക്ടര്‍ ഇ ദേവദാസന്‍ ആണ് സ്‌ക്വാഡിനെ നിയമിച്ചത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അധികാരമുള്ള ഉദ്യോഗസ്ഥരാണ് സ്‌ക്വാഡിന്റെ തലവന്മാര്‍.
തൃക്കരിപ്പൂരില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കെ രവികുമാര്‍, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഓഫിസ് സീനിയര്‍ സൂപ്രണ്ട് വൈ എം സി സുകുമാരന്‍, ഉദുമ സര്‍വ്വെ ആന്റ് ലാന്റ് വിഭാഗം ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ വി തമ്പാന്‍, കാസര്‍കോട് കലക്ടറേറ്റ് സ്യൂട്ട് സീനിയര്‍ സൂപ്രണ്ട് എന്‍ ശ്രീകുമാര്‍, മഞ്ചേശ്വരം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) അലക്‌സ് മാത്യു എന്നിവരെയാണ് ഫഌയിങ് സ്‌ക്വാഡ് തലവന്മാരായി നിയോഗിച്ചിട്ടുള്ളത്.
സ്‌ക്വാഡില്‍ ഒരു പോലിസ് ഓഫിസറും മൂന്ന് സിവില്‍ പോലിസ് ഓഫിസര്‍മാരും ഉണ്ടാകും.
പൊതുജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് സംബന്ധമായ പരാതികള്‍ സ്‌ക്വാഡിനെ അറിയിക്കാം.
Next Story

RELATED STORIES

Share it