നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്കു പരിക്ക്
BY Sumeera SMR4 Nov 2015 4:49 AM GMT
Sumeera SMR4 Nov 2015 4:49 AM GMT
മുണ്ടക്കയം: തെക്കേമല നിയന്ത്രണം വിട്ട മാരുതി വാന്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. ചിങ്ങവനം സ്വദേശികളായി ചെട്ടിയറ ബെനഡിക്ക് (30), ഊട്ടുപുരയ്ക്കല്‍ സുമേഷ് (32), പുത്തന്‍പുരയ്ക്കല്‍ അനീഷ് (35) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്കി വിട്ടയച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാഞ്ചാലി മേട്ടില്‍ നിന്നു തെക്കേമല വഴി മുണ്ടക്കയത്തേക്ക് വരുന്നതിനിടെ തെക്കേമലയ്ക്ക് സമീപം കൊടും വളവിലാണ് അപകടം. കത്തുറക്കത്തിലെ കൊടും വളവില്‍ നിരവധി തവണ അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതേതുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ അധികാരികള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് വളവ് വീതി കൂട്ടി മതില്‍കെട്ടാന്‍ ജില്ലാ പഞ്ചായത്ത് 20 ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ സ്ഥലം ഉടമയുടെ വിസമ്മതം മൂലം ഇത് നടക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ വീതി കൂട്ടി തിട്ട കെട്ടാന്‍ ശ്രമിച്ചതില്‍ 11 പേര്‍ക്കെതിരെ ഇപ്പോള്‍ കേസ് നില നില്‍ക്കുകയാണ്. വീതിയില്ലാത്ത റോഡിലെ ചെങ്കുത്തായ ഇറക്കത്തിലെ കൊടും വളവും റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT