നിതീഷിനേക്കാള്‍ സ്വത്ത് മകന്
BY Sumeera SMR4 Jan 2016 3:29 AM GMT
Sumeera SMR4 Jan 2016 3:29 AM GMT
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനേക്കാള്‍ നാലിരട്ടി ആസ്തി മകന് നിഷാന്ത് കുമാറിനുണ്ടെന്ന് വെളിപ്പെടുത്തല്‍. മൂന്നുദിവസം മുമ്പ് പ്രഖ്യാപിച്ച ബിഹാര്‍ മന്ത്രിമാരുടെ സ്വത്ത് വിവരത്തിലാണ് പിതാവിന്റെയും മകന്റെയും ആസ്തികള്‍ പുറത്തുവന്നത്. നിതീഷ് കുമാറിന് 19 ലക്ഷം ജംഗമവസ്തുക്കളും 40 ലക്ഷം സ്ഥാവരസ്വത്തുകളുമുണ്ട്. 2003 മോഡല്‍ ഹ്യൂണ്ടായ് സാന്‍ട്രോ, ഫോര്‍ഡ് ഇക്കൊ സ്പോര്‍ട്സ് എന്നീ രണ്ടു കാറുകളാണ് തന്റെ ഉടമസ്ഥതയിലുള്ളതെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ സാന്‍ട്രോ കാര്‍ അദ്ദേഹത്തിനു സമ്മാനമായി ലഭിച്ചതാണ്. ഇതു കൂടാതെ അദ്ദേഹത്തിന് ആറു പശുക്കളും രണ്ടു പശുക്കിടാങ്ങളുമുണ്ട്. എന്നാല്‍ നിഷാന്ത് കുമാറിന്റെ സ്വത്ത് രണ്ടുകോടി 16 ലക്ഷമാണ്. ഇതില്‍ 1.2 കോടി സ്ഥാവരവും 44 ലക്ഷം ജംഗമവുമാണ്. നാളന്ദ ജില്ലയില്‍ സ്വന്തം ഗ്രാമമായ കല്യാണ്‍ ബിഗാഹയിലുള്ള വീടും അതിലുള്‍പ്പെടും. ഉപമുഖ്യമന്ത്രി ജേതസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ് എന്നിവരുള്‍പ്പെടെയുള്ള മറ്റു മന്ത്രിമാരും സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.
Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMT