Pathanamthitta local

നാളേക്ക് നമുക്ക് ഒരു മരം കാംപയിന്‍ നാളെ തുടങ്ങും

പത്തനംതിട്ട: ഇരവിപേരൂര്‍, കുറ്റൂര്‍ പഞ്ചായത്തുകള്‍, പത്തനംതിട്ട ജില്ലാഭരണകൂടം, വനം വകുപ്പ്, കാലാവസ്ഥാവ്യതിയാനപഠനകേന്ദ്രം, സിറ്റിസണ്‍സ് ഇന്ത്യ ഫൗണ്ടേഷന്‍, ജൈവവൈവിധ്യബോര്‍ഡ്, വിദ്യാഭ്യാസ, പൊതുമരാമത്ത്, ഗ്രാമവികസന, കൃഷി വകുപ്പുകള്‍ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന 'നാളേയ്ക്ക് നമുക്ക് ഒരുമരം' കാമ്പയിന് ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നാളെ തുടക്കമാകും.
രാവിലെ 10.30 ന് ഇരവിപേരൂര്‍ സെന്റ്‌ജോണ്‍സ് സ്‌കൂളില്‍ മരം നട്ട് വീണാജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇരവിപേരൂര്‍ ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ഗീതാ അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ മുഖ്യപ്രഭാഷണം നടത്തും. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖാ രഘുനാഥ്, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജീവ്, സെന്റ് ജോണ്‍സ് സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ സാബു, കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാക്കച്ചേരി എന്നിവര്‍ സംസാരിക്കും.
ടി.കെ. റോഡ്, എം.സി.റോഡ് എന്നിവയുടെ ഇരുവശങ്ങള്‍, സ്‌കൂള്‍ വളപ്പുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ മരം വച്ചുപിടിപ്പിക്കും. മരങ്ങള്‍ പരിപാലിക്കുന്നതിന് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, സന്നദ്ധസംഘടനകള്‍,സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജൈവ വൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഓരോ മാസവും നട്ട മരങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും വിലയിരുത്തുകയും നാല് മാസത്തിലൊരിക്കല്‍ അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
Next Story

RELATED STORIES

Share it