Second edit

നാക്കുപിഴ

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ വന്ന് സോമാലിയയിലെ പട്ടിണിക്കാരെക്കുറിച്ചു പറഞ്ഞത് വിവാദമായിരിക്കുകയാണ്. മോദി മാത്രമല്ല ഇങ്ങനെ നാക്കുപിഴ കാരണം കുഴപ്പത്തിലായിരിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ കഴിഞ്ഞ ദിവസം എലിസബത്ത് രാജ്ഞിയോടു പറഞ്ഞ ചില കാര്യങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ വിവാദമായിരിക്കുന്നു. ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തുന്ന രണ്ടു രാഷ്ട്രനേതാക്കളെക്കുറിച്ചാണ് കാമറണ്‍ പറഞ്ഞത്. ലോകത്തെ കുപ്രസിദ്ധമായ അഴിമതിഭരണകൂടങ്ങളുടെ തലവന്‍മാരാണ് സന്ദര്‍ശനത്തിനു വരുന്നതെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി രാജ്ഞിയോടു പറഞ്ഞത്.
നൈജീരിയയുടെയും അഫ്ഗാനിസ്താന്റെയും രാഷ്ട്രപതിമാരാണ് സന്ദര്‍ശനത്തിനെത്തിയത്. രണ്ടു നാടുകളിലും അഴിമതിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അഴിമതിയുടെ കാര്യത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയും മോശക്കാരനല്ലെന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന പാനമ രേഖകളില്‍ വെളിപ്പെട്ടതുമാണ്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തന്റെ നാട്ടില്‍ അഴിമതിക്കെതിരേ കുരിശുയുദ്ധത്തിലാണെന്നതാണു സത്യം. നിരവധിപേര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണ്. ഈ സന്ദര്‍ഭത്തില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് ബുഹാരി തുറന്നുപറഞ്ഞു.
ഇനി മോദി സോമാലിയ സന്ദര്‍ശിക്കുന്ന വേളയില്‍ തിരുവനന്തപുരം പ്രസംഗത്തിന്റെ അലയൊലി അവിടെയും എത്തുമെന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it