നവജാത ശിശുവിനെ കൊെന്നന്ന കേസില്‍ അമ്മയെ വെറുതെവിട്ടു
BY Sumeera SMR4 Nov 2015 4:53 AM GMT
Sumeera SMR4 Nov 2015 4:53 AM GMT
പത്തനംതിട്ട: നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് റാന്നി പോലിസ് ചാര്‍ജ്ചെയ്ത കേസ്സില്‍ അമ്മയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. ചെറുകോല്‍ പനമ്പയ്ക്കല് സജിനി മാത്യുവിനെയാണ് വെറുതെ വിട്ടുകൊണ്ട് പത്തനംതിട്ട ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് പി വി സോമരാജന് ഉത്തരവിട്ടത്. 2006 ഫിബ്രവരി 17നാണ് നവജാത ശിശുവിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റില്‍ മൃതദേഹം ഉപേക്ഷിച്ചുവെന്നാരോപിച്ചാണ് കേസ് ചാര്ജ്ചെയ്തിരുന്നത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ അഡ്വ. വില്‍സണ്‍ വേണാട്ട്, ജോണി കെ.ജോര്‍ജ്, ജോബിന് മാത്യു ജോസ് ഹാജരായി.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT