Flash News

നവകേരള മാര്‍ച്ചിന് തുടക്കമായി

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ആരംഭിച്ചു.  പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പിണറായി വിജയന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തു. റെഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെയാണ് നേതാക്കളെ വേദിയിലേക്ക് ആനയിച്ചത്. ജാഥാംഗങ്ങളായ എം വി ഗോവിന്ദന്‍മാസ്റ്റര്‍, കെ ജെ തോമസ്, എം ബി രാജേഷ് എംപി, പി കെ ബിജു എംപി, പി കെ സൈനബ, എ സമ്പത്ത് എംപി, കെ ടി ജലീല്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, എ കെ നാരായണന്‍, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കാസര്‍കോട് പിബി ഗ്രൗണ്ടിലാണ് ജാഥയ്ക്ക്  ആദ്യ സ്വീകരണം നല്‍കിയത്.നാളെ രാവിലെ പത്തിന് ജാഥയോടനുബന്ധിച്ച്്് പിണറായി പ്രസ്‌ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുന്നുണ്ട്.
Next Story

RELATED STORIES

Share it