ernakulam local

നഗരസഭയുടെ ചെലവില്‍ നഗരമധ്യത്തില്‍ സാമൂഹികവിരുദ്ധരുടെ താവളം

ആലുവ: ആലുവ നഗരസഭ പണികഴിപ്പിച്ചിട്ടുള്ള സ്വകാര്യ ബസ് സ്റ്റാന്റില്‍ സാമൂഹികവിരുദ്ധര്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും ഇടപാടുകള്‍ നടത്താനുള്ള താവളം പൊളിച്ചുമാറ്റണമെന്ന ആവശ്യമുയരുന്നു.
ബസ് സ്റ്റാന്റില്‍ നഗരസഭ നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ പിന്നിലാണ് സാമൂഹികവിരുദ്ധ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പുതിയ കംഫര്‍ട്ട് സ്റ്റേഷന്‍ പണിതീര്‍ത്തപ്പോള്‍ പൊളിച്ചു മാറ്റാതിരുന്ന പഴയ ശുചിമുറികളിലാണ് അനാശാസ്യ പ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് ഇഞ്ചക്ഷന്‍, സ്വവര്‍ഗഭോഗം തുടങ്ങിയവ നടക്കുന്നത്.
ഇവിടെ ഒഴിഞ്ഞ മയക്കുമരുന്ന് ആംപ്യൂളുകള്‍, സിറിഞ്ച്, ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍, നിരോധിത പുകയില ഉല്‍പന്നങ്ങള്‍, ഒഴിഞ്ഞ കവറുകള്‍ എന്നിവ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട്. രാത്രി 9.30 കഴിഞ്ഞാല്‍ ശൂന്യമാവുന്ന പ്രൈവറ്റ് സ്റ്റാന്റ് പിന്നെ മയക്കുമരുന്ന് സംഘങ്ങളുടെ താവളമാവുകയാണ്.
ഇവിടുത്തെ കച്ചവടക്കാരും ബസ് ജീവനക്കാരും മറ്റും ഈ പഴയ കെട്ടിടം പൊളിച്ചുമാറ്റി ബസ് സ്റ്റാന്റിലെ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം ഒഴിവാക്കണമെന്ന് നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല എന്ന് ആക്ഷേപമുണ്ട്.
ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പോലിസിനും, എക്‌സൈസിനും അറിയാമെങ്കിലും ഇതു തടയാന്‍ യാതൊരു നീക്കവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it