Flash News

ദോഹയിലെ ലേബര്‍ ക്യാംപില്‍ തീപ്പിടിത്തം; ഇന്ത്യക്കാരന്‍ മരിച്ചു

ദോഹയിലെ ലേബര്‍ ക്യാംപില്‍ തീപ്പിടിത്തം; ഇന്ത്യക്കാരന്‍ മരിച്ചു
X
FIRE

ദോഹ: ശഹാനിയയില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ശഹാനിയയിലെ യുസിസി ക്യാംപില്‍ കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നില പൂര്‍ണമായും കത്തിനശിച്ചു. ബംഗ്ലാദേശുകാരനായ തൊഴിലാളിക്ക് കാലിന് പരിക്കേറ്റു. പോലിസും ഫയര്‍ഫോഴ്‌സുമെത്തിയാണ് തീയണച്ചത്. 300 ഓളം തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന യുപി സ്വദേശി മുഹമ്മദ് ഫയാസ് ഷെയ്ഖിനെയാണ് പുലര്‍ച്ചെയോടെ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. 35 വയസായിരുന്നു. എസിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്നാണ് നിഗമനം. പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it