ദേശീയ പതാകയെ അപമാനിച്ചതിന് നരേന്ദ്രമോഡിക്കെതിരെ കേസ്
BY sdq Kappan7 April 2016 5:34 AM GMT
X
sdq Kappan7 April 2016 5:34 AM GMT
ന്യൂഡല്‍ഹി: ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ കേസ്. രാജ്യാന്തര യോഗ ദിനത്തിലും യുഎസ് സന്ദര്‍ശന വേളയിലുമാണ് മോഡി ദേശീയപതാകയെ അപമാനിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 1971ലെ
ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ പതാകാ നിയമ ലംഘന വകുപ്പുകള്‍
പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഷിഷ് ശര്‍മ നല്കിയ പരാതിയിലാണ് നടപടി.
ഡല്‍ഹിയില്‍ നടന്ന രാജ്യാന്തര യോഗ ദിനത്തില്‍ ദേശീയ പതാക തൂവാലയായി ഉപയോഗിച്ചെന്നും യുഎസ് പ്രസിഡണ്ടിന് സമ്മാനിച്ച ദേശീയ പതാകയില്‍ സ്വ്ന്തം കയ്യൊപ്പിട്ട് നല്കിയെന്നതുമാണ് പരാതി. 2002 ലെ ഇന്ത്യന്‍ ഫഌഗ് കോഡ് പ്രകാരം ഇന്ത്യന്‍ ദേശീയ പതാകയില്‍ എന്തെങ്കിലും എഴുതുന്നത് ഇന്ത്യന്‍ പതാകയെ അപമാനിക്കുന്നതിന് തുല്യമാണ്. [related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT