Alappuzha local

ദേശീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഓര്‍മകളുമായി മാന്നാര്‍ ഗ്രാമം

മാന്നാര്‍: ചെറിയഗ്രാമമെങ്കിലും ദേശീയ നേതാക്കളുടെ നീണ്ട നിര തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ഓര്‍മ്മകളാണ് മാന്നാറിന് തെരഞ്ഞെടുപ്പ് കാലത്ത് പങ്കുവെക്കാനുള്ളത്. രാഷ്ട്രീയ പ്രചരണത്തിനും അ്ല്ലാതെയുായി നിരവധിയാളുകളാണ് മാന്നാറിലെത്തിയിട്ടുള്ളത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ആചാര്യ ജെ ബി ക്യപലാനി, ജയപ്രകാശ് നാരായണന്‍ തുടങ്ങിയ ദേശീയ നേതാക്കള്‍ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് മാന്നാറില്‍ എത്തിയിട്ടുണ്ട്.
1953 ല്‍ ജവഹര്‍ലാല്‍ നെഹ്രു ചെങ്ങന്നൂരില്‍ നിന്നും മുട്ടേല്‍ ഇട്ടിനായര്‍ കടത്ത് കടന്ന് മാന്നാറില്‍ എത്തുകയുണ്ടായി. അന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയത്. കടപ്ര നിയോജക മണ്ഡലം തെരഞ്ഞെടുപ്പില്‍ അറയ്ക്കല്‍ സദാശിവന്‍ പിള്ളയും വി.പി.പി.നമ്പൂതിരിയും തമ്മിലുള്ള മത്സരത്തില്‍ അറയ്ക്കല്‍ സദാശിവന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ നെഹ്‌റു പങ്കെടുത്തു. അന്നേ ദിവസം തന്നെ വിപിപി നമ്പൂതിരിയുടെ പ്രചാരണാര്‍ഥം ആചാര്യ ക്യപലാനിയും ഇവിടെ എത്തുകയുണ്ടായി. കളയ്ക്കാട്ട് കെജിരാമചന്ദ്രന്‍ പിള്ള പിഎസ്പി കടപ്ര നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു. പിന്നീട് കോയിക്കല്‍ കൊട്ടാരത്തില്‍ നടത്തി വന്നിരുന്ന ഖാദി ഗ്രാമ വ്യവസായങ്ങള്‍ സംബന്ധിച്ചുള്ള പരിപാടികള്‍ക്കായി ജയപ്രകാശ് നാരായണന്‍, ക്യപലാനി, എസ് കെ ഡേ എന്നീ ദേശീയ നേതാക്കളും എത്തിയിരുന്നു.
മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ മൈതാനിയില്‍ എത്തിച്ചേര്‍ന്ന ചാച്ചാജിക്ക് വന്‍ വരവേല്‍പ്പാണ് നടത്തിയിരുന്നത്. അന്ന് ആലപ്പുഴയില്‍ നിന്നും പ്രത്യേക ദൂതന്‍ വഴി എക്ട്രാ ബോട്ട് ബുക്ക് ചെയ്ത് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നാലേക്കാട്ടില്‍ എസ്.വൈദ്യന്‍ പിള്ള സ്വന്തം ചെലവില്‍ നീളമേറിയ ഒരു റോസാപ്പൂ മാല നെഹ്‌റുവിന് സമ്മാനിച്ചു. നെഹ്രുവിന്റെ പ്രസംഗത്തില്‍ മാന്നാറിന്റെ പ്രത്യേകതകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. മാന്നാറിന്റെ നന്മയേയും വിശുദ്ധിയേയും പറ്റി പറഞ്ഞ കാര്യങ്ങള്‍ പഴയ തലമുറ ക്യതജ്ഞതാ പൂര്‍വം ഇന്നും സ്മരിക്കുന്നു. പുതിയൊരു തെരഞ്ഞെടുപ്പ് കാലം കൂടി വന്നെത്തുമ്പോള്‍ പൗഢമായ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഈ ഗ്രമാത്തിന് ഇന്നും ആവേശം പകരുന്നു.
Next Story

RELATED STORIES

Share it