ദിലീപ്കുമാറിന്റെ നില മെച്ചപ്പെട്ടു

മുംബൈ: ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാല്‍, നാലുദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് 93കാരനായ ദിലീപ്കുമാര്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോഴുള്ള ആരോഗ്യനിലയല്ല ഇപ്പോഴുള്ളതെന്ന് ഡോ. ജലീല്‍ പര്‍കര്‍ പറഞ്ഞു. വായിലൂടെ നല്‍കുന്ന മരുന്ന് വേഗത്തില്‍ പ്രതികരിക്കാത്തതു കാരണം ഡോക്ടര്‍മാര്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഭാര്യയും നടിയുമായ സൈറബാനു അറിയിച്ചു.
Next Story

RELATED STORIES

Share it