Flash News

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ : വിദ്യാര്‍ഥികളുടെ നിരാഹാരസമരത്തില്‍ രാഹുലും

ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ : വിദ്യാര്‍ഥികളുടെ നിരാഹാരസമരത്തില്‍ രാഹുലും
X
rahul-gandhi-hcu_650x400_81454129659

ഹൈദരാബാദ് : ദളിത് വിദ്യാര്‍ഥി റോഹിത് വെമ്യുല ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ ആരംഭിച്ച നിരാഹാര സമരത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പങ്കുചേര്‍ന്നു. രോഹിതിന്റെ 26ാം പിറന്നാള്‍ ദിനമാണിന്ന്. രോഹിതിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ ഇത് രണ്ടാം തവണയാണ് രാഹുല്‍ പങ്കെടുക്കുന്നത്.

[related]കഴിഞ്ഞ ദിവസം കത്തിച്ച മെഴുകുതിരിയുമായി വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിലും രാഹുല്‍ പങ്കെടുത്തിരുന്നു. പ്രതിഷേധത്തില്‍ രാഹുല്‍ ഇടപെടുന്നതിനെതിരെ ബിജെപിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയും രംഗത്തുവന്നിട്ടുണ്ട്. തെലങ്കാനയിലെ കോളേജുകളില്‍ വിദ്യാര്‍ഥി സമരത്തിന് എബിവിപി ആഹ്വാനം ചെയ്തിരിക്കുകയാണ്.
പ്രശ്‌നം രാഷ്ട്രീയവല്‍കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

രാഹുലും കോണ്‍ഗ്രസും രാഷ്്ട്രീയപരമായി ദരിദ്രരും തൊഴിലില്ലാത്തവരുമായെന്നും അതിനാനാലാണ് ഒരു വിദ്യാര്‍ഥിയുടെ ദാരുണമരണത്തെ ആവര്‍ത്തിച്ച് രാഷ്ട്രീയവല്‍ക്കരിക്കേണ്ടി വരുന്നതെന്നും തെലങ്കാനയിലെ ബിജെപി വക്താവ് കൃഷ്ണസാഗര്‍ റാവു പറഞ്ഞു.രാഹുല്‍ എന്തുകൊണ്ടാണ് മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത ചെന്നൈയില്‍ പോകാത്തതെന്നും അദ്ദേഹം ചോദിച്ചു.

രാഹുലിന്റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സര്‍വകലാശാലയിലെ ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തതും ചര്‍ച്ചയാകുന്നുണ്ട്.
Next Story

RELATED STORIES

Share it