malappuram local

തെരുവ് നായ ശല്യം: നാട്ടുകാര്‍ ഉപവസിച്ചു

എടപ്പാള്‍: മാസങ്ങളായി തെരുവ് നായകള്‍ പിഞ്ചു കുട്ടിയെ അടക്കം ഒട്ടേറെ ആളുകളെ കടിച്ചു പരിക്കേല്‍പിച്ചിട്ടും നായകളെ പിടികൂടി നശിപ്പിക്കാന്‍ തയ്യാറാകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പൂക്കരത്തറയില്‍ നാട്ടുകാര്‍ ഉപവാസ സമരം നടത്തി.
പൂക്കരത്തറ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം കെ എ ജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി പി കുഞ്ഞി മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. ഹംസ, മുത്തു പൂക്കരത്തറ, ആസിഫ് പൂക്കരത്തറ, അലിമോന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it