തെങ്ങ് ദേഹത്തു വീണ് മുന്‍ എംഎല്‍എക്ക് പരിക്ക്
BY Sumeera SMR20 March 2016 4:58 AM GMT
Sumeera SMR20 March 2016 4:58 AM GMT
കല്‍പ്പറ്റ: മാനന്തവാടി മുന്‍ എംഎല്‍എയും സിപിഎം ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റുമായ കെ സി കുഞ്ഞിരാമന് തെങ്ങ് ദേഹത്തു വീണ് ഗുരുതര പരിക്ക്. നട്ടെല്ലിന് കാര്യമായ ക്ഷതം സംഭവിച്ച ഇദ്ദേഹത്തെ മാനന്തവാടി ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഷുമ്ന നാഡിക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടത്തിന് ശേഷം നെഞ്ചിന് കീഴെ ചലനശേഷിയും സ്പര്‍ശന ശേഷിയും നഷ്ടപ്പെട്ടു.
ശനിയാഴ്ച കാലത്ത് എട്ടരയോടെ പനമരത്തെ സ്വന്തം പുരയിടത്തിലെ തോട്ടത്തില്‍ മരച്ചില്ലകള്‍ വെട്ടുന്നതിനിടെയാണ് അപകടം. ജോലിക്കാര്‍ മരം മുറിക്കുന്നത് വീക്ഷിക്കുന്നതിനിടെയാണ് ശരീരത്തിലേക്ക് പത്തടി നീളമുള്ള തെങ്ങ് മുറിഞ്ഞ് വീണത്. മുറിച്ച തടിക്കഷണം തൊട്ടടുത്ത തെങ്ങില്‍ വീണ് തെങ്ങ് തലയ്ക്ക് പിന്നിലൂടെ കുഞ്ഞിരാമന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് വീഴുകയായിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT