Kollam Local

തുണിക്കടയിലെ മോഷണം: പ്രതികള്‍ പിടിയില്‍

കൊല്ലം: തുണിക്കടകളില്‍ മോഷണം നടത്തിയ യുവാക്കളെ ശക്തികുളങ്ങര പോലിസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പഴകുന്നില്‍ സന്തോഷ്ഭവനില്‍ സന്തോഷ്(19), നാവായിക്കുളം പ്ലാവിളതുണ്ട് വീട്ടില്‍ മനോജ് എന്ന് വിളിക്കുന്ന ദീപു(36) എന്നിവരെയാണ് ശക്തികുളങ്ങര പോലിസ് പിടികൂടിയത്.
മാര്‍ച്ച് 23ന് കാവനാട് ജങ്ഷനിലെ തുണിക്കടയുടെ മേല്‍ക്കൂര കുത്തിപ്പൊളിച്ച് സിസി ടിവി കാമറയും തുണികളും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണിവര്‍.കന്നിമേല്‍ച്ചേരി ദേശസേവിനി നഗര്‍ മൂന്നില്‍ ഉദയകുമാറിന്റെ ജസ്റ്റ് ബാക്ക് ഇന്‍ എന്ന തുണിക്കടയിലും മീനത്ത് ചേരി തുണ്ടില്‍ വടക്കതില്‍ സോമന്റെ ടെക്‌സ്‌റ്റൈല്‍സിലുമാണ് മോഷണം നടന്നത്. മോഷണത്തിനിടെ പ്രതികളില്‍ ഒരാളായ സന്തോഷിന്റെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നീണ്ടകര ഹാര്‍ബറില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അഡീഷവല്‍ എസ്‌ഐ ജോസഫ്‌രാജു, എഎസ്‌ഐ സുനില്‍, സിപിഒ പ്രശാന്തന്‍, ബൈജു, ജെറോം, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. രണ്ടുപേരും മുമ്പും മോഷണകേസില്‍ പ്രതികളായിട്ടുണ്ട്. ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പോസ്റ്റ് ഓഫിസില്‍ നിന്നും പണം അപഹരിക്കുകയും ചെയ്തതായി ഇവര്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it