തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട; നാലംഗസംഘം പിടിയില്‍

തിരുവനന്തപുരം: നഗരത്തില്‍ കഞ്ചാവ് മൊത്തവ്യാപാരം നടത്തിവന്ന 4 അംഗസംഘം ഷാഡോ പോലിസിന്റെ പിടിയിലായി. വള്ളക്കടവ് പുന്നപുരം സ്വദേശി രഘു എന്ന ചന്ദ്രന്‍, പാല്‍ക്കുളങ്ങര മാനവനഗര്‍ സ്വദേശി വേലപ്പന്‍ എന്ന ബൈജു, വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന സുല്‍ഫിക്കര്‍, ആനയറ സ്വദേശി ജുഹ്‌നു എന്ന ദിലീപ്കുമാര്‍ എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു കിലോ കഞ്ചാവാണു പിടികൂടിയത്.
ഒരാഴ്ച മുമ്പു നടന്ന പോലിസ് ഓപറേഷന്റെ ഭാഗമായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം വലയിലായത്. പള്ളിക്കല്‍ സ്വദേശി അന്‍സാര്‍, പെരുമാതുറ സ്വദേശി ഹംസ, കാട്ടാക്കട അന്തിയൂര്‍ക്കോണം സ്വദേശി സുജിത്ത് എന്നിവരെ അന്ന് രണ്ടു കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളി ല്‍ കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്ന രഘു തമിഴ്‌നാട്ടിലെ മധുര, ഉസിലംപെട്ടി എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ കഞ്ചാവിന്റെ ഉപഭോക്താക്കളായി മാറിയിരുന്നു. ചന്ദ്രനെതിരേ കഞ്ചാവ് കച്ചവടത്തിന് ആറ്റിങ്ങല്‍, മംഗലപുരം, വഞ്ചിയൂര്‍, പൂന്തുറ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഈഞ്ചയ്ക്കല്‍ ബൈപാസ് റോഡി ല്‍ അനന്തപുരി ആശുപത്രിക്കു സമീപത്തെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ബൈജു കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നത്. സുല്‍ഫിക്കര്‍, ദിലീപ് എന്നിവര്‍ നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നവരാണെന്ന് പോലിസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it