തിരുവനന്തപുരം സായി കായിക താരങ്ങളെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: കാര്യവട്ടം ലക്ഷ്മിബായി നാഷനല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്റെ കീഴിലുള്ള സായി സെന്ററിലേക്ക് കായിക താരങ്ങളെ ക്ഷണിക്കുന്നതായി സായി ട്രെയിനിങ് സെന്റര്‍ ഇന്‍ചാര്‍ജ് എച്ച് അരുണ്‍കുമാര്‍ പാട്ടീല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്‌ലറ്റിക്, സൈക്ലിങ്, തായ്ക്വണ്‍ഡോ, സ്വിമ്മിങ്, ടെന്നീസ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കബഡി, ഹാന്‍ഡ്‌ബോള്‍, വോളിബോള്‍, ബോക്‌സിങ് എന്നിവയില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രവും അപേക്ഷിക്കാം. 12 മുതല്‍ 18 വയസ്സുവരെ വ്യക്തിഗത കായിക ഇനങ്ങള്‍ക്കും 10 മുതല്‍ 14 വയസ്സുവരെ ടീം കായിക ഇനങ്ങള്‍ക്കുമാണ് തിരഞ്ഞെടുപ്പ്. ജില്ലാ, സംസ്ഥാന, ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയവര്‍ക്ക് സെലക്ഷനില്‍ മു ന്‍ഗണനയുണ്ടാവും. 14നും 25 നും മധ്യേ പ്രായമുള്ള സബ് ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍ ദേശീയതല മല്‍സരങ്ങളില്‍ ആദ്യ നാലുസ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് സെന്റര്‍ ഫോര്‍ എക്‌സലന്റ് സ്‌കീമിലേക്ക് പങ്കെടുക്കാം. വോളിബോളില്‍ 170/185 നുമേല്‍ ഉയരമുള്ള കായികാഭിരുചിയുള്ള പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും മുന്‍ഗണന നല്‍കും.
ബോക്‌സിങ്, തായ്ക്വണ്‍ഡോ എന്നിവയിലും ഉയരവും ഭാരവും കൂടിയവര്‍ക്ക് മുന്‍ഗണന നല്‍കും. സെലക്ഷന്‍ ട്രയല്‍സ് 18 മുതല്‍ 28 വരെ സായി സെന്ററില്‍ നടക്കും. 18ന് സ്വിമ്മിങ് (ആണ്‍, പെണ്‍), 19ന് കബഡി, ടെന്നീസ് (ആണ്‍, പെണ്‍), സൈക്ലിങ് (ആണ്‍, പെണ്‍), 20ന് തായ്ക്വണ്‍ഡോ (ആണ്‍,പെ ണ്‍), 21, 22 തിയ്യതികളില്‍ അത്‌ലറ്റിക്‌സ് (ആണ്‍, പെണ്‍), വോളിബോള്‍ (ആണ്‍, പെണ്‍), 23ന് ഹാന്റ് ബോള്‍ (പെണ്‍), 27, 28 തിയ്യതികളില്‍ ബോക്‌സിങ് (പെണ്‍) എന്നിങ്ങനെയാണ് സെലക്ഷന്‍ ട്രയല്‍സ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ രാവിലെ എട്ടിന് സ്‌പോര്‍ട്‌സ് ക്വിറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമെത്തണം. വിശദവിരങ്ങള്‍ക്ക് 9961087345, 9447356407 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it