തിരുവനന്തപുരം ജില്ലാ കലക്ടറെ നീക്കണമെന്നാവശ്യപ്പെട്ട് ഹരജി

കൊച്ചി: തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകറിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ചെമ്പഴന്തി അനില്‍ ഹൈക്കോടതിയെ സമീപിച്ചു.
പത്തു വര്‍ഷമായി തിരുവനന്തപുരത്ത് സേവനം അനുഷ്ഠിക്കുന്ന ബിജു പ്രഭാകറിനെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാണ് ഹരജിയിലെ ആവശ്യം. 10 വര്‍ഷത്തിനിടെ പല തിരഞ്ഞെടുപ്പുകളും നടന്നെങ്കിലും ബിജു പ്രഭാകറിന് തിരുവനന്തപുരത്ത് തന്നെ തുടരാന്‍ അവസരം ലഭിച്ചതായി ഹരജിയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കാലത്തെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ടാണ് ഹരജി.
Next Story

RELATED STORIES

Share it