kannur local

തിരുമേനിയില്‍ പാല്‍  റോഡിലൊഴുക്കി പ്രതിഷേധം

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് മില്‍മ ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ജില്ലയിലും പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണു പിന്‍വലിച്ചത്. സമരത്തെ തുടര്‍ന്ന് ജില്ലാ യൂനിറ്റിലെ സംഭരണവും വിതരണവും പൂര്‍ണമായും മുടങ്ങി. ക്ഷീരകര്‍ഷകരില്‍ നിന്നും വിവിധ ഡയറികളില്‍ നിന്നുമുള്ള പാല്‍ ശേഖരിക്കാനായില്ല. അതേസമയം, മില്‍മ ജീവനക്കാരുടെ സമരത്തിനെതിരേ ചെറുപുഴയില്‍ ക്ഷീരകര്‍ഷകര്‍ പാല്‍ റോഡിലൊഴുക്കി പ്രതിഷേധിച്ചു.
തിരുമേനി ക്ഷീരോല്‍പാദക സഹകരണ സംഘത്തിനു മുന്നിലായിരുന്നു പ്രതിഷേധം. ഇവിടെ ദിനേന 1700 ലിറ്റര്‍ പാല്‍ അളക്കുന്നുണ്ട്. സമരത്തിന് ജിനോ ഫ്രാന്‍സിസ്, ഷിജു മാത്യു, പി അജി നേതൃത്വം നല്‍കി. കണ്ണൂര്‍ ഡയറിയിലെ സംയുക്ത സമരസമിതി പ്രവര്‍ത്തകര്‍ ഇന്നലെ ധര്‍ണ നടത്തി. സര്‍ക്കാര്‍ അംഗീകരിച്ച ക്ഷേമനിധിയും സഹകരണ പെന്‍ഷനും നടപ്പാക്കുക, പെന്‍ഷന്‍പ്രായം ഉയര്‍ത്തുക എന്നീ ആവശ്യങ്ങള്‍ സമരക്കാര്‍ ഉന്നയിച്ചു. ഐഎന്‍ടിയുസി., സിഐടിയു, എഐടിയുസി ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു. കാടന്‍ ബാലന്‍ കൃഷ്ണന്‍, പി വി ശശീന്ദ്രന്‍, കെ അശോകന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it