Idukki local

തിരഞ്ഞെടുപ്പ് തോല്‍വി; ഡിസിസി നേതൃത്വത്തിനെതിരേ കലാപക്കൊടി

തൊടുപുഴ: ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഡിസിസി നേതൃത്വത്തിനു രൂക്ഷ വിമര്‍ശനം.സംഘടനാ ദൗര്‍ബല്യവും ആത്മാര്‍ഥതയില്ലാത്ത പ്രവര്‍ത്തനവുമാണ് പീരുമേട്, ഉടുമ്പഞ്ചോല മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടി.
പരാജയത്തിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തിലിരിക്കുന്നവര്‍ ആത്മ പരിശോധന നടത്തണമെന്നായിരുന്നു പീരുമേട്, ഉടുമ്പന്‍ചോല മണ്ഡലങ്ങളില്‍ മത്സരിച്ച സിറിയക് തോമസ്, സേനാപതി വേണു തുടങ്ങിയവര്‍ പറഞ്ഞത്. ഹൈറേഞ്ചിലെ പല പഞ്ചായത്തുകളിലും റിബലുകളായി മത്സരിച്ച് വിജയിച്ചവരെയും ഇതിന്റെ പേരില്‍ പുറത്ത് നില്‍ക്കുന്ന നേതാക്കളേയും തിരിച്ചു കൊണ്ടു വരുന്നതില്‍ ജില്ലാ നേതൃത്വം പരാജയപ്പെട്ടെന്ന് പല ഡിസിസി അംഗങ്ങളും വിമര്‍ശിച്ചു.
തൊടുപുഴ ഉള്‍പ്പെടെയുള്ള ലോ റേഞ്ചില്‍ കേരളാ കോണ്‍ഗ്ര(എം)സും കോണ്‍ഗ്രസസ്സും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ മുന്‍കൈ എടുത്ത ജില്ലാ നേതാക്കള്‍ ഇരട്ടയാര്‍, കുമളി തുടങ്ങിയ പഞ്ചായത്തുകളിലെ പ്രശ്‌നം തീര്‍ക്കാന്‍ യാതൊന്നും ചെയ്തില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിനു തയ്യാറായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന് രണ്ട് സീറ്റെങ്കിലും കിട്ടിയേനെയെന്നും നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കുന്നതില്‍ നേതൃത്വം തികഞ്ഞ പരാജയമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ നിശ്ചയിച്ചതിനെയും ഡിസിസി യോഗത്തില്‍ ചിലര്‍ ശക്തമായി വിമര്‍ശിച്ചു. ഇതിനേക്കാള്‍ ഭേദം ഉമ്മന്‍ചാണ്ടി തന്നെയായിരുന്നെന്ന് എ ഗ്രൂപ്പിലെ ചില നേതാക്കള്‍ തുറന്നടിച്ചു.
Next Story

RELATED STORIES

Share it