Flash News

ഇടതിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് അനുകൂലിക്കും: സമസ്ത

ഇടതിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് അനുകൂലിക്കും: സമസ്ത
X
hameed-faisy-ambalakadavകോഴിക്കോട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ലീഗിനും തിരിച്ചടി നല്‍കാന്‍ സമ്‌സതയുടെ യുവനേതാക്കള്‍. ഇടതുപക്ഷവുമായി അകലംപാലിക്കേണ്ടെന്നാണ് സമസ്തയുടെ ഇ കെ വിഭാഗത്തിന്റെ യുവനേതാക്കളുടെ തീരുമാനം. ഫാസിസത്തിനെതിരേ കോണ്‍ഗ്രസ്സിനേക്കാള്‍ നല്ല നിലപാട് ഇടതിനാണുള്ളതെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി  ഹമീദ് ഫൈസി അമ്പലക്കടവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സംഘപരിവാരത്തിനെതിരേ കോണ്‍ഗ്രസ്സിന് വ്യക്തമായ നിലപാടില്ല. മതേതര വിഷയത്തിലും അവര്‍ക്ക് വ്യക്തമായ കാഴ്ചപാടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാട് കോണ്‍ഗ്രസ്സിനേക്കാള്‍ ഇടതുപക്ഷത്തിനാണുള്ളത്-ഫൈസി പറഞ്ഞു.


യത്തീംഖാന വിഷയത്തിലും അറബിക് സര്‍വ്വകലാശാലാ വിഷയത്തിലും സര്‍ക്കാരിനെതിരേ സമസ്ത രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പുകളില്‍ ലീഗിനും കോണ്‍ഗ്രസ്സിനും അനുകൂലമായാണ് സമസ്ത നിലപാട് എടുക്കാറുള്ളത്. എന്നാല്‍ ഇത്തവണത്തെ സമസ്തയുടെ നിലപാട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനും ലീഗിന് കനത്ത തിരിച്ചടിയാണ് നല്‍കുക. ഇടതുപക്ഷത്തിനാവാട്ടെ ഏറെ ആശ്വാസവും.
Next Story

RELATED STORIES

Share it