kasaragod local

തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ ഊര്‍ജിത നടപടി: കേന്ദ്ര നിരീക്ഷകന്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്തുന്നതിനും സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടു ചെയ്യുന്നതിനും ഊര്‍ജ്ജിത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ എ ഒ നുംസാങ് ലാംബ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ വരണാധികാരികളുടെയും നോഡല്‍ ഓഫിസര്‍മാരുടെയും ഇആര്‍ഒമാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതല്‍ വനിതകളെ പോളിങ് സ്റ്റേഷനുകളില്‍ എത്തിക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. അംഗപരിമിതര്‍ക്ക് വോട്ട് ചെയ്യുന്നതിന് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന തിരഞ്ഞെടുപ്പാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ സര്‍ക്കാരേതര സംഘടനകളുടെയും സഹകരണം സമ്മതിദായക ബോധവല്‍ക്കരണത്തിന് ഉപയോഗിക്കും. എല്ലാ പോളിങ ബൂത്തുകളിലും അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും.
വോട്ടെടുപ്പില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കാംപസുകളില്‍ കാംപസ് അംബാസിഡര്‍മാരുടെ സാന്നിധ്യത്തില്‍ ബോധവല്‍ക്കരണം നടത്തും. എസ്എംഎസ് ലൂടെയും കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ലൈന്‍ സംവിധാനം വഴിയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പ് വരുത്താം. മൂന്നാം ലിംഗക്കാര്‍ക്കും സമ്മതിദാനത്തിനുള്ള സാഹചര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളുടെ ചുമതലയുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകനായ എ ഒ നുംസാങ് ലാംബ വോട്ടര്‍ സഹായക കേന്ദ്രങ്ങളും പോളിങ് സ്റ്റേഷനുകളും സന്ദര്‍ശിക്കുമെന്ന് അറിയിച്ചു. കലക്ടറേറ്റില്‍ സജ്ജീകരിച്ച വോട്ടിങ് സഹായക യന്ത്രം അദ്ദേഹം സന്ദര്‍ശിച്ചു.
യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവകുമാര്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസ്, കാഞ്ഞങ്ങാട് വരണാധികാരി കൂടിയായ സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എഡിഎം വി പി മുരളീധരന്‍, വരണാധികാരികളായ സി ജയന്‍ (മഞ്ചേശ്വരം), പി ഷാജി (കാസര്‍കോട്), ബി അബ്ദുന്നാസര്‍ (ഉദുമ), ഇ ജെ ഗ്രേസി (തൃക്കരിപ്പൂര്‍), സ്വീപ്പ് സ്‌പെഷല്‍ ഓഫിസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, നോഡല്‍ ഓഫിസര്‍മാരായ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ-എന്‍എച്ച്) ഗോവിന്ദന്‍ പലങ്ങാട്, ഡെപ്യൂട്ടി ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ കെ അനില്‍ ബാബു, ഫിനാന്‍സ് ഓഫിസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ലോ ഓഫിസര്‍ എം സീതാരാമ, സ്‌പെഷല്‍ തഹസില്‍ദാര്‍ (എന്‍എച്ച്) എ കെ രമേന്ദ്രന്‍, വെള്ളരിക്കുണ്ട് അഡീഷണല്‍ തഹസില്‍ദാര്‍ കെ അംബുജാക്ഷന്‍, മഞ്ചേശ്വരം അഡീഷണല്‍ തഹസില്‍ദാര്‍ കെ ശശിധര ഷെട്ടി, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട്, കാസര്‍കോട് അഡീഷണല്‍ തഹസില്‍ദാര്‍ വി ജയരാജന്‍, സ്വീപ്പ് നോഡല്‍ ഓഫിസറായ വി എ ജൂഡി, എംസിഎംസി അംഗം പ്രഫ. വി ഗോപിനാഥ്, ഡിവൈഎസ്പി അഡ്മിനിസ്‌ട്രേറ്റീവ് പി തമ്പാന്‍, ഡിവൈഎസ്പി (എസ്ബി) കെ ജിനദേവന്‍, ഡിടിപിസി സെക്രട്ടറി നാഗേഷ് തെരുവത്ത്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ കെ രാജീവന്‍, തഹസില്‍ദാര്‍മാരായ കെ സുജാത (കാസര്‍കോട്), സജി പി മെന്‍ഡിസ് (ഹൊസ്ദുര്‍ഗ്), എസ്‌ഐ വി കെ രവി സംസാരിച്ചു.
Next Story

RELATED STORIES

Share it