താലൂക്ക് ആശുപത്രികളില്‍ പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാക്കണം: മന്ത്രി

തിരുവനന്തപുരം: എല്ലാ താലൂക്ക് ആശുപത്രികളിലും പേവിഷ പ്രതിരോധമരുന്ന് ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് മൃഗസംരക്ഷണവകുപ്പ് ആസ്ഥാനം സന്ദര്‍ശിച്ചശേഷം ജില്ലാ ഓഫിസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേവിഷ പ്രതിരോധമരുന്ന് കേരളത്തില്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും 24 മണിക്കൂറും വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. പാല്‍, മുട്ട, മാംസ ഉല്‍പാദനരംഗത്ത് സ്വയംപര്യാപ്തതയിലെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it