താമര വിരിയിക്കാന്‍ 1000അംഗ സൈബര്‍ സംഘം
BY sdq Kappan8 March 2016 9:56 AM GMT
X
sdq Kappan8 March 2016 9:56 AM GMT
ബംഗലൂരു: മെയ് 16ന് നടക്കാനിരിക്കുന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പിയുടെ ആയിരമംഗ സൈബര്‍ സേന.
ഇന്ത്യയുടെ ഐ.ടി തലസ്ഥാനമായ ബംഗലൂരു കേന്ദ്രമാക്കിയാണ് രണ്ടു മാസം നീണ്ടു നില്ക്കുന്ന തെരഞ്ഞെടുപ്പ് പ്രാചാരണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ബംഗലൂരുവില്‍ താമസമാക്കിയിട്ടുള്ള സംഘപരിവാര അനുകൂലികളായ മലയാളികളുടെ ഒരു യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. ഐ.ടി മേഖലയിലടക്കം വിവിധ രംഗത്ത് ജോലി ചെയ്യുന്ന 100കണക്കിന് മലയാളികള്‍ വിവിധ തരത്തിലുള്ള കാംപയിനുകളില്‍ പങ്കാളികളാവുമെന്ന് കര്‍ണ്ണാടക ബി.ജെ.പിയുടെ കമ്മ്യൂണിക്കേഷന്‍ സെല്‍ കണ്‍വീനര്‍ ചെന്നാമല്ലികാര്ജുന് പറഞ്ഞു.
പ്രധാനമായും ട്വിറ്റര്‍, ഫെയ്സ് ബുക്ക്, വാട്സ്ആപ് എന്നിവ വഴിയായിരിക്കും പ്രചാരണം. ബംഗലൂരുവില്‍ താമസമാക്കിയ 40ല്‍ അധികം പേര് കേരളത്തിലെ തങ്ങളുടെ മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചരണത്തിന് എത്താന്‍ തയ്യാറായിട്ടുണ്ടെന്നും അടുത്ത യോഗത്തോടെ ഇത് 200വരെയാകുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT