kannur local

തളിപ്പറമ്പില്‍ 107 പ്രശ്‌നബാധിത ബൂത്തുകള്‍

തളിപ്പറമ്പ്: തളിപ്പറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം 107 പ്രശ്‌നബാധിത ബൂത്തുകളുണ്ടെന്നു റിപോര്‍ട്ട്. ഇതില്‍ 27 എണ്ണം അതീവ ശ്രദ്ധയര്‍ഹിക്കേണ്ടവയാണ്. 46 ബൂത്തുകളില്‍ വെബ് കാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതു സംബന്ധിച്ചു തളിപ്പറമ്പ് ഡിവൈഎസ്പി എ സുരേന്ദ്രന്‍ ജില്ലാ കലക്ടര്‍ക്കു റിപോര്‍ട്ട് നല്‍കി.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായവയും ഇത്തവണ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്ന്ന് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് നല്‍കിയവയെയുമാണ് പ്രശ്‌നബാധിത ബൂത്തുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍, പട്ടുവം, കുറുമാത്തൂര്‍, ചപ്പാരപ്പടവ്, പരിയാരം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ 134 ബൂത്തുകളിലാണ് 107 എണ്ണം പ്രശ്‌നബാധിതമെന്നു കണ്ടെത്തിയിട്ടുള്ളത്. ഇത്തരം ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും.
ചപ്പാരപ്പടവ് പഞ്ചായത്തിലെ പ്രശ്‌നബാധിത ബൂത്തുകള്‍, വാര്‍ഡിന്റെ പേര്, പോളിങ് സ്‌റ്റേഷന്‍ എന്ന ക്രമത്തില്‍: മംഗര-സെന്റ് തോമസ് എല്‍പി സ്‌കൂള്‍, അമ്മംകുളം-പടപ്പേങ്ങാട് ഗവ. എല്‍പി സ്‌കൂള്‍, ചപ്പാരപ്പടവ്-ചപ്പാരപ്പടവ് ഹൈസ്‌കൂള്‍ ന്യൂ ബില്‍ഡിങ്, പടപ്പേങ്ങാട്-പടപ്പേങ്ങാട് ഗവ. എല്‍പി സ്‌കൂള്‍, ശാന്തിഗിരി-ചപ്പാരപ്പടവ് ഹൈസ്‌കൂള്‍, കൂവേരി-കൂവേരി ഗവ. എല്‍പി സ്‌കൂള്‍, രാമപുരം-കൂവേരി ഗവ. എല്‍പി സ്‌കൂള്‍, തേറണ്ടി-കൊട്ടക്കാനം യുപി സ്‌കൂള്‍, തേറണ്ടി-പൂണങ്കോട് എല്‍പി സ്‌കൂള്‍, കൊട്ടക്കാനം-ചപ്പാരപ്പടവ് എല്‍പി സ്‌കൂള്‍ ന്യൂ ബില്‍ഡിങ്, കൊട്ടക്കാനം-കൊട്ടക്കാനം യുപി സ്‌കൂള്‍, എടക്കോം-പെരുമളാബാദ് അങ്കണവാടി, എടക്കോം-എടക്കോം അഗ്രോ ക്ലിനിക്ക്.
ആകെ 20 ബൂത്തുകളാണ് ഈ പോളിങ് സ്‌റ്റേഷനുകളിലുള്ളത്. ഇതില്‍ ചപ്പാരപ്പടവ് ഹൈസ്‌കൂള്‍, പടപ്പേങ്ങാട് ഗവ. എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ ആറ് ബൂത്തുകളില്‍ വെബ് കാമറകള്‍ ഏര്‍പ്പെടുത്താനാണു നിര്‍ദേശം.
Next Story

RELATED STORIES

Share it